നാല് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നെല്‍കൃഷി ഉപേക്ഷിച്ചത് 35677 കര്‍ഷകര്‍. കൃഷിയിലും ഗണ്യമായ കുറവ്. സംസ്ഥാന സര്‍ക്കാര്‍ നെല്‍കര്‍ഷകരെ അവഗണിക്കാന്‍ തുടങ്ങിയതു തിരിച്ചടിയായി. രാസ വളങ്ങളുടെ വിലയും കുത്തനെ വര്‍ധിച്ചതും പ്രകൃതിക്ഷോഭങ്ങളും പ്രതിസന്ധി സൃഷ്ടിക്കുന്നു

കൂടതെ നെല്‍ കൃഷി വികസന പദ്ധതി പ്രകാരം നല്‍യിയിരുന്ന പ്രോല്‍സാഹനവും, ഉല്‍പാദക ബോണസും വര്‍ഷങ്ങളായി കര്‍ഷകര്‍ക്കു ലഭിച്ചിട്ടില്ല

New Update
1001177915

കോട്ടയം: ഇന്നു ചിങ്ങം ഒന്ന് കര്‍ഷക ദിനം.

നാടെങ്ങും കര്‍ഷക ദിനാചരണം കൊണ്ടാടുകയാണ്. എന്നാല്‍, ആഘോഷങ്ങള്‍ക്കിടെ കര്‍ഷകരുടെ കണ്ണീര് ആരും കാണുന്നില്ല.

സംസ്ഥാനത്തെ കാര്‍ഷിക മേഖല വന്‍ തിരിച്ചടിയാണ് നേരിടുന്നത്. 

അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതു സംസ്ഥാനത്തെ നെല്‍കര്‍ഷകരാണ്.

Advertisment

പ്രകൃതിയോട് പടവെട്ടി പൊന്നു വിളയിച്ചിരുന്ന നെല്‍കര്‍ഷകര്‍ ഇന്ന് സ്വര്‍ണം പണയം വെച്ചും പണം പലിശയ്ക്കു വാങ്ങിയും കടക്കെണിയിലാണ്

നഷ്ടം സഹിക്ക വയ്യാതെകഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 35677 കര്‍ഷകരാണു സംസ്ഥാനത്ത് നെല്‍കൃഷി ഉപേക്ഷിച്ചത്.

 ഇക്കലയളവില്‍ 52785 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ഇല്ലാതായി. നാല് വര്‍ഷത്തിനിടെയില്‍ കൃഷിയില്‍ ഏറ്റവും കുറവ് വന്നതു പാലക്കാട് ജില്ലയിലാണ് 17868 ഹെക്ടര്‍.

തൃശൂര്‍ 2449 ഹെക്ടറും. ഒരാളുടെ കൂലിച്ചെലവില്‍ 300 ഓളം രൂപയാണു വര്‍ധിച്ചത്.

എന്നാല്‍, നെല്ലിന്റെ താങ്ങു വില കേന്ദ്രം കൂട്ടുമ്പോള്‍ അതിന് ആനുപാതികമായി സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറക്കുന്നു. 

ഇതോടെ കര്‍ഷകര്‍ക്ക് അര്‍ഹിച്ച നേട്ടം കിട്ടാതെ പോകുന്നു. 2018ന് ശേഷം പ്രകൃതിക്ഷോഭങ്ങളില്‍ കോടികളുടെ കൃഷി നാശമാണ് സംഭവിച്ചിരിക്കുന്നത്.

എന്നാല്‍, നഷ്ടപരിഹാരമായി ലഭിച്ചതാകട്ടേ നാമമാത്രമായ തുകയും. 

ശക്തമായ മഴ കാരണം ഏക്കറുകണക്കിന് പാടത്തെ നെല്ല് കൊയ്‌തെടുക്കാന്‍ പറ്റാത്ത അവസ്ഥ 2024ല്‍ ഉണ്ടായിരിരുന്നു.

 ഇതോടൊപ്പം മില്ലുകാരുടെ ചതിയില്‍ വന്‍ കിഴിവും കര്‍ഷകര്‍ നല്‍കേണ്ടി വരുന്നു.

എന്നാല്‍, തൊഴിലാളികളുടെ ചെലവും രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും വന്‍ വിലവര്‍ധനവാണു വന്നിരിക്കുന്നത്.

നാലു വര്‍ഷമായി തരിശുനിലപദ്ധതി പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം നിലച്ചതും, കൃഷിനാശം സംഭവിച്ചാല്‍ നല്‍കുന്ന ഇന്‍ഷുറന്‍സ് തുക വൈകുന്നതും കര്‍ഷകരെ നെല്‍ കൃഷിയില്‍ നിന്നും പിന്നോട്ടുപോകാന്‍ കാരണമായി. 

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു തരിശ് രഹിത നെല്‍കൃഷിക്കു പ്രോത്സാഹനം നല്‍കിയതോടെയാണു തരിശുകിടന്ന ഏക്കറു കണക്കിനു സ്ഥലത്ത് കര്‍ഷകര്‍ നെല്‍ കൃഷി ചെയ്യാന്‍ തയാറായത്.

എന്നാല്‍, രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നെല്‍കര്‍ഷകരെ അവഗണിച്ചതോടെ കര്‍ഷകര്‍ കൃഷിയില്‍ നിന്നും പിന്‍മാറുകയായിരുന്നു.

 കൂടതെ നെല്‍ കൃഷി വികസന പദ്ധതി പ്രകാരം നല്‍യിയിരുന്ന പ്രോല്‍സാഹനവും, ഉല്‍പാദക ബോണസും വര്‍ഷങ്ങളായി കര്‍ഷകര്‍ക്കു ലഭിച്ചിട്ടില്ല.

ഇതെല്ലാം നെല്‍കൃഷിയില്‍ നിന്നും കര്‍ഷകർ പിന്മാറാന്‍ കാരണമായി.

Advertisment