തൻ്റെ നാട്ടുകാർക്കും കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെന്ന ഡോ. വന്ദനയുടെ ആഗ്രഹങ്ങൾ സഫലീകരിച്ച് മാതാപിതാക്കൾ. ജോലിക്കിടെ അക്രമിയുടെ ആക്രമത്തിൽ മരണമടഞ്ഞ ഡോ. വന്ദന ദാസിൻ്റെ ഓർമ്മകൾ പേറി വന്ദനയുടെ ജന്മനാട്ടിൽ നിർമിച്ച ആശുപത്രിയുടെ ഉദ്ഘാടനം ഇന്ന്. ആശുപത്രിയോടനുബന്ധിച്ച് ഡി.ഡി.ആർ.സി. ലാബും പ്രവർത്തനമാരംഭിക്കും

വന്ദനയുടെ അമ്മവീടായ ഹരിപ്പാട്  തൃക്കുന്നപ്പുഴ വാലെക്കടവിൽ പല്ലനയാറിൻ്റെ തീരത്ത് പ്രവർത്തിക്കുന്ന ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിന് പുറമെയാണ് ജന്മനാടായ മുട്ടുചിറയ്ക്ക് സമീപം മധുര വേലിയിൽ ആറ് കിടക്കളോട് കൂടി കിടത്തി ചികത്സിക്കുന്ന ആശുപത്രി ആരംഭിക്കുന്നത്

New Update
1001178003

കടുത്തുരുത്തി: ജോലിക്കിടെ അക്രമിയുടെ ആക്രമത്തിൽ മരണമടഞ്ഞ ഏക മകൾ ഡോ. വന്ദന ദാസിൻ്റെ ഓർമ്മകൾ പേറി വന്ദനയുടെ ജന്മ നാടായ മുട്ടുചിറയ്ക്ക് സമീപം മധുര വേലി പ്ലാമൂട് ജങ്ഷനിൽ തുറക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം ഇന്ന്  നടക്കും.

Advertisment

വന്ദനയുടെ അമ്മവീടായ ഹരിപ്പാട്  തൃക്കുന്നപ്പുഴ വാലെക്കടവിൽ പല്ലനയാറിൻ്റെ തീരത്ത് പ്രവർത്തിക്കുന്ന ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിന് പുറമെയാണ് ജന്മനാടായ മുട്ടുചിറയ്ക്ക് സമീപം മധുര വേലിയിൽ ആറ് കിടക്കളോട് കൂടി കിടത്തി ചികത്സിക്കുന്ന ആശുപത്രി ആരംഭിക്കുന്നത്.

തൻ്റെ അയൽവാസികൾക്കും നാട്ടുകാർക്കും കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെന്ന വന്ദനയുടെ ആഗ്രഹങ്ങൾ സഫലി കരിക്കുകയാണ് അച്ഛനായ കെ.ജി. മോഹൻദാസും അമ്മ ടി. വസന്തകുമാരിയും ചെയ്യുന്നത് എന്ന് ഹോസ്പിറ്റൽ കോർഡിനേറ്റർ മാരായ പി.ജി. ഷാജി മോനും, ബിജി വിനോദും അറിയിച്ചു.

ഇന്ന് രാവിലെ 11.30 ന് മോൻസ് ജോസഫ് എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ മന്ത്രി വി.എൻ. വാസവൻ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കും.

 തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അനുഗ്രഹ പ്രഭാഷണം നടത്തും. കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ ഫാർമസി ഉത്ഘാടനം ചെയ്യും. ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഡി.ഡി. ആർ.സി. ലാബ് ഉദ്ഘാടനം ഐ. എം.എ. കോട്ടയം ജില്ലാ ചെയർമാൻ ഡോ.രൻജിൻ ആർ.പി. നിർവഹിക്കും..

വന്ദനയുടെ വീടിനോട് ചേർന്ന് ആധുനിക നിലവാരത്തിലുള്ള ഒരു ആശുപത്രി ഡോ. വന്ദന ദാസ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹകരണത്താൽ തുടങ്ങണമെന്നാണ് വന്ദനയുടെ അച്ഛനും അമ്മയ്ക്കും ഇനിയുള്ളത്.

Advertisment