മിമിക്രി കലാകാരനും സിനിമ സീരിയല്‍ നടനുമായ സുരേഷ് കൃഷ്ണ അന്തരിച്ചു

പിറവത്തെ വീട്ടിൽ വച്ച്‌ കഴിഞ്ഞ ദിവസം ഹൃദയസ്തംഭനം അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ്‌ അന്ത്യം.

New Update
images (1280 x 960 px)(101)

രാമപുരം: മിമിക്രി കലാകാരനും സിനിമ സീരിയല്‍ നടനുമായ രാമപുരം വെട്ടത്തുകുന്നേല്‍ സുരേഷ് കൃഷ്ണ (53) അന്തരിച്ചു. 

Advertisment

പിറവത്തെ വീട്ടിൽ വച്ച്‌ കഴിഞ്ഞ ദിവസം ഹൃദയസ്തംഭനം അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ്‌ അന്ത്യം. സംസ്‌കാരം തിങ്കൾ പകൽ രണ്ടിന് പിറവം പൊതുശ്മശാനത്തില്‍.


മൂന്ന് പതിറ്റാണ്ടായി മിമിക്രി വേദികളില്‍ നിറഞ്ഞ് നിന്ന കലാകാരനായിരുന്നു സുരേഷ് കൃഷ്ണ. കൊച്ചി കേന്ദ്രമായി സ്വന്തമായി ഒരു ട്രൂപ്പും ഇദ്ദേഹം നടത്തിയിരുന്നു. 


മെഗാ ഷോകളും സ്റ്റേജ് ഷോ കളിലൂടെയും പ്രശസ്തനാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേഷം സുരേഷ് കൃഷ്ണ നല്ല രീതിയിൽ അവതരിപ്പിച്ചിരുന്നു.

ധാരാളം സിനിമകളിലും സീരിയലുകളിലും ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിലും വേഷമിട്ടിരുന്നു. എബിസിഡി എന്ന മലയാളം സിനിമയിൽ പത്ര പ്രവർത്തകൻ്റ വേഷം ചെയ്തത് ശ്രദ്ധേയമായിരുന്നു. 

പരേതനായ ബാലന്‍, ഓമന ദമ്പതിമാരുടെ മകനാണ്. ഭാര്യ: ദീപ (പിറവം കവളുംപറമ്പില്‍ കുടുംബാംഗം). മക്കൾ: ദേവ നന്ദ (ജര്‍മ്മനിയില്‍ നേഴ്‌സിംങ് വിദ്യാര്‍ഥി), ദേവ കൃഷ്ണ.

Advertisment