/sathyam/media/media_files/2025/08/18/1001180376-2025-08-18-09-48-13.jpg)
കോട്ടയം: സ്‌കൂളുകളില്‍ ഓണപ്പരീക്ഷകള്‍ (പാദവാര്‍ഷിക പരീക്ഷ) ഇന്നു തുടക്കമാകും. യുപി, ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് ഇന്നു പരീക്ഷ ആരംഭിക്കുന്നത്.
എല്‍.പി വിഭാഗത്തിന് ബുധനാഴ്ച മുതലാണ് പരീക്ഷ. ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ പരീക്ഷ 26ന് സമാപിക്കും.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് 27നും. ഒന്ന്, രണ്ട് ക്ലാസുകളില്‍ കുട്ടികള്‍ എഴുതി തീരുന്ന മുറയ്ക്ക് പരീക്ഷ അവസാനിപ്പിക്കാം.
മറ്റു ക്ലാസുകാര്‍ക്ക് രണ്ടു മണിക്കൂറാണ് പരീക്ഷ. അതേസമയം സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിലും അതിശക്ത മഴക്കുള്ള സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പരീക്ഷകൾ താളം തെറ്റിക്കുമെന്ന ആശങ്ക ശക്തമാണ്.
ഇന്ന് രണ്ട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 2 ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമായി നിലനിര്‍ത്തുന്നത്.
ഇത് കാരണം കൊങ്കണ്‍ മുതല്‍ വടക്കന്‍ കേരള തീരം വരെ അറബിക്കടലില്‍ ന്യുന മര്‍ദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് വ്യക്തമാകുന്നത്. മഴ ശക്തമായാല്‍ സ്‌കൂളുകള്‍ക്കു അവധി പ്രഖ്യാപിക്കേണ്ടിവരും.
ഇതോടെ പരീക്ഷകള്‍ മാറ്റിവെക്കേണ്ടി വരും. ഇതു കുട്ടികളെ പ്രതിസന്ധിയിലാക്കും.