/sathyam/media/media_files/2025/08/18/memu-service-2025-08-18-14-34-43.jpg)
കോട്ടയം: ഉച്ചയ്ക്ക് ശേഷം ഒരു മെമു സര്‍വീസ് വേണമെന്ന കോട്ടയം വഴിയുള്ള യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം യാഥാര്‍ഥ്യമാക്കാന്‍ റെയില്‍വേ കനിയുമോ ?
ചവിട്ടുപടിയിലും ടോയ്ലറ്റ് ഇടനാഴിയിലും ശ്വാസം പോലും കിട്ടാതെ തിങ്ങിനിറഞ്ഞാണ് സ്ത്രീകളും വിദ്യാര്‍ത്ഥികളും പ്രതിദിനം എറണാകുളത്ത് നിന്നും തൃപ്പൂണിത്തുറയില്‍ നിന്നു കോട്ടയത്തുനിന്നുമൊക്കെ യാത്ര ചെയ്യുന്നത്.
വേണാടിന് ശേഷം തിരുവനന്തപുരം ഭാഗത്തേയ്ക്ക് മറ്റു ട്രെയിനുകള്‍ ഇല്ലാത്തതും തൃപ്പൂണിത്തുറയില്‍ നിന്നു യാത്രക്കാര്‍ അപകടകരമായ സാഹചര്യത്തിലും യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരായി തീരുന്നു. പരശുറാമിന് ശേഷം ഉച്ചയ്ക്ക് 14.40 ന് സര്‍വീസ് നടത്തിക്കൊണ്ടിരുന്ന മെമുവിന്റെ സമയം കോവിഡിന് മുമ്പ് മാറ്റിയതാണ് യാത്രാക്ലേശം ഇരട്ടിയാക്കിയത്.
കോട്ടയത്ത് നിന്നും 3.28 ന്റെ 16649 പരശുറാം കടന്നുപോയാല്‍ ചങ്ങനാശ്ശേരി, തിരുവല്ല, മാവേലിക്കര, കരുനാഗപ്പള്ളി, ഒപ്പം എല്ലാ ഹാള്‍ട്ട് സ്റ്റേഷനിലേയ്ക്കുള്ള യാത്രക്കാരും ആശ്രയിക്കുന്നത് 5.40 നുള്ള കോട്ടയം - കൊല്ലം മെമു മാത്രമാണ്. വൈകുന്നേരം അഞ്ചു മണിയ്ക്ക് മുമ്പേ തന്നെ കൊല്ലത്തേയ്ക്കുള്ള ഈ മെമുവില്‍ കാലുകുത്താന്‍ ഇടമില്ലാത്ത അവസ്ഥയാണ്.
എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് ശേഷം കൊല്ലം ഭാഗത്തേയ്ക്ക് ഒരു മെമു സര്‍വീസ് ആരംഭിച്ചാല്‍ മാത്രമേ നിലവിലെ യാത്രാക്ലേശം പരിഹരിക്കാന്‍ സാധിക്കുകയുള്ളു.
ഉച്ചയ്ക്ക് 3 -30ന് ന് ഒരു എക്സ്പ്രസ്സ് മെമു /പാസഞ്ചര്‍ സര്‍വീസ് തിരുവനന്തപുരം വരെ പരിഗണിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അതുപോലെ രാവിലെ 07.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിധം ക്രമീകരിച്ചാല്‍ കൊല്ലം, കായംകുളം ഭാഗത്തേയ്ക്കുള്ള പ്രതിദിന യാത്രക്കാര്‍ക്കും ഏറെ പ്രയോജനപ്പെടുമെന്നു യാത്രക്കാര്‍ പറയുന്നു.