New Update
/sathyam/media/media_files/2025/08/19/traffic-block-erumeli-2025-08-19-14-57-29.jpg)
കോട്ടയം: മുണ്ടക്കയത്തെ ഗതാഗത കുരുക്കിൽ വലഞ്ഞ് യാത്രക്കാർ. തിരക്കേറിയ സമയത്ത് റോഡ് പണി ആരംഭിച്ചതാണ് പ്രതിസന്ധിക്കു കാരണം. ഇതോടെ മുണ്ടക്കയം 31-ാം മൈൽ മുതൽ മുണ്ടക്കയം ടൗൺ വരെ വൻ ഗതാഗത കുരുക്കുണ്ടായി. പിന്നാലെ യാത്രക്കാരും നാട്ടുകാരും പ്രതിഷേധിച്ചു.
Advertisment
വാഹനങ്ങൾ നിയന്ത്രിക്കാൻ ട്രാഫിക്ക് സംവിധാനം ഇല്ലാത്തതും വലിയ കുരുക്കിന് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. വാഹനങ്ങളുടെ നീണ്ട നിരയാണ് രാവിലെ മുതൽ റോഡിൽ അനുഭവപ്പെടുന്നത്.
രാവിലെ സ്കൂളിലും ജോലിക്കും പോകേണ്ടവർ കുരുക്കിൽപ്പെട്ടു. ഓണപരീക്ഷ നടക്കുന്നതിനാൽ സ്കൂളിൽ എത്താൻ വൈകിയതു വിദ്യാർഥികളിലും വലിയ ആശങ്ക ഉണ്ടാക്കി. നിർമാണം രാത്രിയിൽ നടത്തിയാൽ ഇത്രയും പ്രശ്നം ഉണ്ടാകില്ലായിരുന്നു എന്നു നാട്ടുകാർ പറയുന്നു.