New Update
/sathyam/media/media_files/2025/08/19/obit-marvin-2025-08-19-16-01-16.jpg)
ഏറ്റുമാനൂര്‍: തങ്കളാഴ്ച പുലര്‍ച്ചെ കാണിക്കാരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന യുവാവും മരിച്ചു. വെട്ടിമുകള്‍ സ്വദേശിയും കുറവിലങ്ങാട് വാടകയ്ക്കു താമസിക്കുകയും ചെയ്ത മാര്‍വിനാണു മരിച്ചത്. ഇതോടെ അപകടത്തില്‍ മരണം രണ്ടായി.
Advertisment
അപകടത്തില്‍ നീണ്ടൂര്‍ ഓണംതുരുത്ത് തൈപ്പറമ്പില്‍ ജോസഫ് ടി. ഏബ്രഹാം (27) സംഭവ സ്ഥലത്തു വച്ചു മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു മാര്‍വിന്‍.
കാണക്കാരി ആശുപ്രതിപ്പടിക്കു സമീപം കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. കുറുപ്പന്തറ ഭാഗത്തേക്കു പോകുവയായിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു.