New Update
/sathyam/media/media_files/NAOF6i5Gy0Y3yarCxGEV.jpg)
കോട്ടയം: നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഭാഗത്ത് തെരുവുനായ ആക്രമണം. രണ്ടു പേർക്ക് നായയുടെ കടിയേറ്റു. ഇന്നു ഉച്ചയോടെയായിരുന്നു സംഭവം.
Advertisment
കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഭാഗത്ത് നിന്നും ഓടിയെത്തിയ നായ ഇതുവഴി നടന്നു പോയ രണ്ടു പേരെയാണ് കടിച്ചത്. ഫുട്പാത്തിലൂടെ നടന്ന ഒരാളെ ആദ്യം കടിച്ച നായ, പിന്നീട് സമീപത്തെ സ്വകാര്യ സ്ഥാപനത്തിനുള്ളിലേക്കു കയറാൻ തുടങ്ങിയ ആളെയും കടിച്ചു.
ഇയാളുടെ മുണ്ടിലാണ് നായക്ക് കടിക്കാൻ സാധിച്ചത്. നായയെ കണ്ടയാൾ കടക്കുള്ളിൽ കയറി രക്ഷപെടുകയായിരുന്നു. ഇതിന് ശേഷം നായ മാർക്കറ്റ് ഭാഗത്തേയ്ക്ക് ഓടി രക്ഷപെട്ടു.
കോട്ടയം നഗരമധ്യത്തിൽ തെരുവ് നായ ആക്രമണം നടന്നതോടെ യാത്രക്കാരും വ്യാപാരികളും കടുത്ത ആശങ്കയിലാണ്.