രാഹുൽ മാങ്കൂട്ടത്തിൽ വിവാദം, കേന്ദ്ര നേതൃത്വം പരിഗണിക്കുന്ന വിഷയത്തിൽ അഭിപ്രായം പറയുന്നില്ലെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. സമൂഹത്തിൻ്റെ മാതൃകയായി പ്രവർത്തിക്കുന്നവരാണ് കോൺഗ്രസ് നേതാക്കൾ. ഇതു പോലുള്ള പ്രവണതകൾ ഉണ്ടാകരുതെന്നും തിരുവഞ്ചൂർ

New Update
thiruvanchoor radhakrishnan

കോട്ടയം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ യുടെ അസൻമാർഗിക പ്രവർത്തനങ്ങൾ സംബന്ധിച്ച പരാതികൾ കേന്ദ്ര നേതൃത്വം പരിഗണിക്കുന്ന വിഷയമാണ്. അതിൽ ഞാൻ അഭിപ്രായം പറയുന്നില്ലെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷനാണ് തിരുവഞ്ചൂർ.

Advertisment

സമൂഹത്തിൻ്റെ മാതൃകയായി പ്രവർത്തിക്കുന്നവരാണ് കോൺഗ്രസ് നേതാക്കൾ. വിഷയത്തിൽ നേതൃത്വം ഉചിതമായ തീരുമാനമെടുക്കും. എൻ്റെ റെഫറൻസിൽ വിഷയം വരുമ്പോൾ പ്രതികരിക്കാം. പക്ഷേ, ഇതു പോലുള്ള പ്രവണതകൾ ഉണ്ടാകരുതെന്നും തിരുവഞ്ചൂർ പറഞ്ഞു.

Advertisment