New Update
/sathyam/media/media_files/2025/08/21/kottayam-collectorate-2025-08-21-15-32-01.jpg)
കോട്ടയം: കലക്ടറേറ്റിൽ ബോംബ് ഭീഷണി. കലക്ടറേറ്റിലെ വനിതാ ശിശുക്ഷേമ വകുപ്പിലാണ് ഭീഷണി ഇ മെയിൽ സന്ദേശം ലഭിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ എല്ലാം ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
Advertisment
ഇതേ തുടർന്ന് കോട്ടയം ജില്ലാ പോലീസിന്റെ ബോംബ് സ്‌ക്വാഡും ഗോഡ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്, കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷ്, കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
ജീവനക്കാരെ ഓഫീസിനു പുറത്തേക്ക് മാറ്റിയിട്ടുണ്ട്. ഏതാനു മാസങ്ങൾക്ക് മുൻപും കലക്ടറേറ്റിൽ ബോംബ് ഭീഷണി ലഭിച്ചിരുന്നു.