കാവുങ്കലിൽ കപ്പ കൃഷി നശിപ്പിച്ചു കാട്ടുപന്നി കൂട്ടം. കഴിഞ്ഞയിടെയായി ഈ മേഖലയിൽ കാട്ടുപന്നികളുടെ ശല്യം കുറഞ്ഞിരുന്നു. വീണ്ടും കാട്ടുപന്നികൾ എത്തിയത് മേഖലയിലെ കർഷകരിൽ ആശങ്ക സൃഷ്ടിക്കുന്നു

മുക്കൂട്ടുതറ എംഇഎസ് കോളജിന് എതിർവശത്ത് എബിയുടെ കപ്പ തോട്ടത്തിലാണ് നാശനഷ്‌ടങ്ങൾ ഉണ്ടായത്. നൂറ് മൂട് കപ്പ ചുവടെ പിഴുതു മാറ്റി കിഴങ്ങുകൾ ഇളക്കി എടുത്തു നശിപ്പിച്ച നിലയിലാണ്.

New Update
wild bore distroyed tapioca farm

എരുമേലി: കാവുങ്കലിൽ കപ്പ കൃഷി നശിപ്പിച്ചു കാട്ടുപന്നി. കഴിഞ്ഞയിടെയായി ഈ മേഖലയിൽ കാട്ടുപന്നികളുടെ ശല്യം കുറഞ്ഞിരുന്നു. വീണ്ടും കാട്ടുപന്നികൾ എത്തിയത് മേഖലയിലെ കർഷകരിൽ ആശങ്ക സൃഷ്ടിക്കുന്നു.

Advertisment

മുക്കൂട്ടുതറ എംഇഎസ് കോളജിന് എതിർവശത്ത് എബിയുടെ കപ്പ തോട്ടത്തിലാണ് നാശനഷ്‌ടങ്ങൾ ഉണ്ടായത്. നൂറ് മൂട് കപ്പ ചുവടെ പിഴുതു മാറ്റി കിഴങ്ങുകൾ ഇളക്കി എടുത്തു നശിപ്പിച്ച നിലയിലാണ്.

ഈ സ്ഥലത്തിന് എതിർവശത്ത് പത്തനംതിട്ട ജില്ലയിൽ പെട്ട വെൺകുറിഞ്ഞിയിൽ നിന്നും മണിപ്പുഴ ദ്വീപ് ഭാഗത്ത്‌ നിന്നുമുള്ള വനങ്ങളിൽ നിന്നാകാം കാട്ടുപന്നികൾ എത്തിയതെന്ന് കരുതുന്നു. ഇന്നലെ പുലർച്ചെയോടെ ആണ് പന്നികൾ കൂട്ടത്തോടെ പരക്കം പാഞ്ഞെത്തിയ നിലയിൽ കൃഷിയിടത്തിൽ എത്തി നശിപ്പിച്ചതെന്ന് എബി പറഞ്ഞു.

കഴിഞ്ഞയിടെയായി ഈ മേഖലയിൽ കാട്ടുപന്നികളുടെ ശല്യം കുറഞ്ഞിരുന്നതാണ്. എന്നാൽ വീണ്ടും കാട്ടുപന്നികൾ എത്തിയത് മേഖലയിലെ കർഷകരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ഓണ വിപണിയിൽ വിൽക്കാൻ വേണ്ടി ഒട്ടേറെ കാർഷിക വിളകൾ പാകമായികൊണ്ടിരിക്കെ വന്യ മൃഗങ്ങളുടെ ശല്യം വനം വകുപ്പ് ഇടപെട്ട് ഫലപ്രദമായി തടഞ്ഞില്ലങ്കിൽ വൻ തോതിൽ കാർഷിക നാശം സംഭവിക്കുമെന്ന് കർഷകർ പറയുന്നു.

Advertisment