/sathyam/media/media_files/2025/08/22/images-1280-x-960-px228-2025-08-22-11-55-32.jpg)
കോട്ടയം: എംജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കി കെ.എസ്.യു. എം.ജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സി.എം.എസ്. കോളജ് ഉള്‍പ്പടെ ജില്ലയിലെ ഏഴു പ്രധാനപ്പെട്ട ക്യാമ്പസുകളില്‍ കെ.എസ്.യു വിജയം നേടി.
കോട്ടയം സി.എം.എസ് കോളജില്‍ 37 വര്‍ഷങ്ങള്‍ക്ക് ശേഷം യൂണിയന്‍ കെ.എസ്.യു പിടിച്ചെടുത്തു. പാലാ സെന്റ് തോമസ് കോളജ്
കോട്ടയം ബസേലിയസ് കോളജ്, കുറവിലങ്ങാട് ദേവമാതാ കോളജ്, അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ലോ കോളജ് , പുല്ലരിക്കുന്ന് സ്റ്റാസ് കോളജ് എന്നിവിടങ്ങളിലാണ് കെ.എസ്.യു വിജയിച്ചത്.
ജില്ലയിലെ പ്രധാന ക്യാമ്പസുകളും കെ.എസ്.യു മത്സരിച്ച മറ്റു ക്യാമ്പസുകളില്‍ മികച്ച മുന്നേറ്റം നടത്തുവാനും 10 ല്‍ നിന്നും 23 യൂ.യൂ.സിമാരെ വിജയിപ്പിക്കുവാനും കെഎസ്.യുവിന് സാധിച്ചു.
ജില്ലയ്ക്കു പുറത്തുള്ള എം.ജി യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള കോളജളിലും കെ.എസ്.യു വന്‍ മുന്നേറ്റം ഉണ്ടാക്കി.
ആലുവ യു.സി കോളജ്, അല്‍ അമീന്‍ കോളജ്, ഭാരത മാതാ ലോ കോളജ്, ഭാരത മാതാ കോളജ് ഓഫ് കൊമേഴ്‌സ് ആന്റ് ആര്‍ട്‌സ് ചൂണ്ടി, കെ.എം.ഇ.എ കോളജ് പുക്കാട്ടുപടി, തൊടുപുഴ അല്‍ അസ്ഹര്‍ കോളജ്, എം.ഇ.എസ് കോളജ് എടത്തല
എന്‍.എസ്.എസ്. കോളജ് രാജകുമാരി, ചുട്ടിപ്പാറ എസ്.ടി.എ.എസ് കോളജില്‍ ചെയര്‍മാന്‍ , ആര്‍ട്ട്‌സ് ക്ലബ് , 3 റെപ്പ് കെ.എസ്.യു നേടി.
മൂലമറ്റം സെന്റ് ജോസഫ്, മൈലകൊമ്പ് സെന്റ് തോമസ് കോളജ്, മുട്ടം ഐ.എച്ച്.ആര്‍.ഡി, നിർമല കോളജ്, കാലടി ശ്രീ ശങ്കര കോളജ് ചെയര്‍മാന്‍, നെടുംകണ്ടം ഐ.എച്ച്.ആര്‍.ഡി കോളജ്, മുല്ലക്കാനം സാന്‍ജോ കോളജില്‍ മുഴുവന്‍ സീറ്റിലും പുറ്റടി ഹോളി ക്രോസ് കോളജ് യൂണിയനും കെ.എസ്.യുവിനാണെന്നു വിജയമെന്നു നേതാക്കള്‍ പറഞ്ഞു.