/sathyam/media/media_files/2025/08/22/cyber-bullying-2025-08-22-19-45-03.jpg)
കോട്ടയം: സോഷ്യല്‍ മീഡിയയില്‍ 60% സ്ത്രീകളും മോശം അനുഭവം നേരിടുന്നു. ഓണ്‍ലൈന്‍ പീഡനം പോലുള്ള കടുത്ത സൈബര്‍ ബുള്ളിയിങ് മുതല്‍ ഇന്‍ബോക്‌സുകളിലും ചിത്രങ്ങളുടെ കമന്റുബോക്‌സിലും വരെ ഇക്കൂട്ടര്‍ വെട്ടുകളികളെ പോലെ ആക്രമണവുമായി എത്തുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്കു ലഭിക്കുന്ന വര്‍ദ്ധിച്ചുവരുന്ന ശ്രദ്ധ പലപ്പോഴും അവരെ അടിച്ചമര്‍ത്തല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയാക്കുന്നു.
ഒരു അന്താരാഷ്ട്ര സര്‍വേയില്‍, ഓഫ്ലൈനില്‍ പീഡനത്തിന് ഇരയാകുന്ന 20% സ്ത്രീകളും വിശ്വസിക്കുന്നത് ആ ആക്രമണങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ഓണ്‍ലൈന്‍ ദുരുപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.
ചിലര്‍ ഓണ്‍ലൈന്‍ സാന്നിധ്യം കാരണം പിന്തുടരുന്നവരുടെ ആക്രമണത്തിന് ഇരയാകാറുണ്ട്. നിയമപാലകര്‍ ദുര്‍ബലമായ, പുരുഷാധിപത്യം ശക്തമായ, ഓണ്‍ലൈന്‍ ട്രോളിങ് സാധാരണമായ പ്രദേശങ്ങളില്‍ ഇതു പ്രത്യേകിച്ചും വ്യാപകമാണ്.
സ്ത്രീകളുടെ പ്രശസ്തിയെ കളങ്കപ്പെടുത്തുന്നതിനായി പലപ്പോഴും വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിക്കപ്പെടുന്നു. സമീപ വര്‍ഷങ്ങളില്‍, ലോകമെമ്പാടും സ്ത്രീൾക്ക് എതിരായ വിദ്വേഷ പ്രചാരണങ്ങള്‍ വര്‍ദ്ധിച്ചു. സ്ത്രീകള്‍ക്കെതിരെ വിവേചനം കാണിക്കുന്നതിനുള്ള ഉപകരണമായി സോഷ്യൽ മീഡിയ മാറിയിരിക്കുന്നു.
ദുഷ്പ്രാചരണം നടത്തുന്നവര്‍ പിന്നീട് ഇന്‍ബോക്‌സില്‍ എത്തി അടുപ്പം കൂടാന്‍ ശ്രമിക്കുന്നതു മുതല്‍ ഇന്‍ബോക്‌സിലേക്കു ലൈംഗിക അവയവങ്ങളുടെ ചിത്രങ്ങള്‍ വരെ അയച്ചുകൊടുക്കുന്ന പ്രവണതയുണ്ട്. ബ്ലോക്ക് ചെയ്താലും മറ്റു ഐഡികള്‍ ഉണ്ടാക്കി ശല്യം തുടരും. ഇത്തരത്തില്‍ ദുരുദ്ദേശ പരമായ ചതിക്കുഴികളില്‍ അകപ്പെട്ടുപോകുന്നവരുമുണ്ട്.
മുന്‍പു നടത്തിയ പഠനങ്ങളില്‍ ഫേസ്ബുക്കിലൂടെയാണ് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങളുണ്ടാവുന്നതെന്നു കണ്ടെത്തിയിരുന്നു. പിന്നിലായി ഇന്‍സ്റ്റഗ്രാമം, വാട്‌സാപ്പ്, സ്‌നാപ് ചാറ്റ് എന്നിവയുമുണ്ട്. ഇത്തരം അതിക്രമങ്ങള്‍ തങ്ങള്‍ക്ക് വലിയ മാനസിക പ്രശ്‌നങ്ങളുണ്ടാക്കിയതായും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയിരുന്നു.
സര്‍വേയില്‍ ഇത്തരത്തില്‍ മോശകരമായ കണ്ടെന്റുകള്‍ കണ്ടെത്താന്‍ തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗിക്കുമെന്നു ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പഠനത്തിനുള്ള മറുപടിയായി പറഞ്ഞിരുന്നു.
സ്ത്രീവിരുദ്ധമായ സാമൂഹിക മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളെ നിശബ്ദരാക്കാന്‍ ഇത്തരം വേദികള്‍ ഉപയോഗിക്കുന്നുണ്ട്.
ദുരുപയോഗം ചെയ്യുന്നവരെ ഭയന്ന് ഓണ്‍ലൈനില്‍ അഭിപ്രായം പറയുന്നതു നിര്‍ത്തിയ സ്ത്രീകളും ഉണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.