സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഇന്നു കേര വെളിച്ചെണ്ണ ലിറ്ററിന് വിലക്കുറവ്. 457 രൂപയുടെ പായ്ക്കറ്റ് 445 രൂപയ്ക്ക് ലഭിക്കും. കേരയ്ക്കു 399 രൂപയാക്കണമെന്ന് ജനം

അതേസമയം കേരയ്ക്കു  ഈടാക്കുന്നത് അമിത വിലയാണെന്നാണ് ജനങ്ങളുടെ ആരോപണം. കൊപ്രായ്ക്ക് വില കുറഞ്ഞ സാഹചര്യത്തിൽ 399 രൂപയ്ക്കു കേര വിൽക്കാൻ സാധിക്കും.

New Update
images (1280 x 960 px)(271)

കോട്ടയം: സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഇന്നു കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്.

Advertisment

വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയർന്ന സാഹചര്യത്തിൽ, 529 രൂപ വിലയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ , സപ്ലൈകോ വില്പനശാലകളിലൂടെ 457 രൂപയ്ക്ക് നൽകിയിരുന്നു.


അതിലും12 രൂപ കുറച്ചാണ് ഞായറാഴ്ച പ്രത്യേക ഓഫറിൽ നൽകുന്നത്. സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 349 രൂപയ്ക്കും, സബ്സിഡി ഇതര നിരക്കിൽ 429 രൂപയ്ക്കും ഓഗസ്റ്റ് മുതൽ നൽകുന്നുണ്ട്. 


അതേസമയം കേരയ്ക്കു  ഈടാക്കുന്നത് അമിത വിലയാണെന്നാണ് ജനങ്ങളുടെ ആരോപണം. കൊപ്രായ്ക്ക് വില കുറഞ്ഞ സാഹചര്യത്തിൽ 399 രൂപയ്ക്കു കേര വിൽക്കാൻ സാധിക്കും.


എന്നാൽ, ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്നു പറയുന്നതല്ലാതെ കാര്യമായ നീക്കുപോക്കുണ്ടായില്ല. കൊപ്രാ വില 270 മുകളിൽ എത്തിയപ്പോൾ ക്ഷാമം പരിഹരിക്കാൻ 299 രൂപയ്ക്കാണ് കേരഫെഡ് കൊപ്രാ സംഭരിച്ചത്. പിന്നാലെ കൊപ്ര വില കുത്തന്നെ ഇടിഞ്ഞു 190-200 രൂപയിൽ എത്തി. 


ഇതോടെ കേര വിലയിൽ 50 രൂപയുടെ കുറവ് വരുത്തിയിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ വീണ്ടും വില കുറച്ചാൽ കേരയ്ക്കു വൻ സാമ്പത്തിക നഷ്ടവും ഉണ്ടാകും.

അതേ സമയം, കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന വെളിച്ചെണ്ണയിൽ മായം കലർന്നിട്ടുണ്ടോ എന്ന ആശങ്കയുണ്ട്. ഇക്കാരണങ്ങളാൽ കേര പോലുള്ള ബ്രാൻഡുകൾ നോക്കി വാങ്ങുന്നവർ ഏറെയാണ്. കേരയ്ക്കു വില കുറഞ്ഞാൽ മാത്രമെ മറ്റു മുൻനിര ബ്രാൻഡുകളും വില കുറയ്ക്കുകയുള്ളൂ.

Advertisment