/sathyam/media/media_files/2025/01/05/ULn7KaliS97mlxiqC8n9.jpg)
കോട്ടയം: വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പ്രാധാന്യം നൽകി ഈഴവർ പ്രവർത്തിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
സാമൂഹിക നീതി എല്ലാവർക്കും തുല്യമായിരിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുസ്‌ലിം രാഷ്ട്രം വേണമെന്നാണ് മുസ്‌ലിം ലീഗിന്റെ അജണ്ടയെന്നും ലീഗ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഘാതകരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മതേതര പാർട്ടിയെന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാൻ ലീഗിന് സാധിച്ചുവെന്നും വെള്ളാപ്പള്ളി.
ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി സ്ഥാപിച്ച എൽഡിഎഫ് മലപ്പുറത്തുകാരനെ വിസിയാക്കി.
ശ്രീനാരയണീയർ തൊഗാഡിയുടെ ഭാഷയിൽ സംസാരിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നത് കേട്ടുവെന്നും പറഞ്ഞ അദ്ദേഹം രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂട്ടുകാരനാണ് കുഞ്ഞാലിക്കുട്ടിയെന്നും പറഞ്ഞു.
ഐസ്‌ക്രിം കച്ചവടത്തിന് പോയ ആളാണ് അദ്ദേഹമെന്നും പൊതുപ്രവർത്തനത്തിലും രാഷ്ട്രീയത്തിലും സ്വഭാവ ശുദ്ധി അനിവാര്യമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.