രാഹുലിനെതിരെ ബാക്കിയുള്ള നപടികള്‍ പറുകേ വരുമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. രാഹുലിനെതിരായ രണ്ടാംഘട്ട നടപടിയാണിത്. ഇപ്പോള്‍ എടുത്തത് ശക്തമായ നടപടിയാണെന്നും കെ.പി.സി.സി. അച്ചടക്ക സമിതി അധ്യക്ഷന്‍

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍, എം.എല്‍.എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയില്‍ ശക്തമായിരുന്നു.

New Update
thiruvanchoor radhakrishnan

കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നു രാഹുലിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം പാര്‍ട്ടിയെടുക്കുന്ന നടപടിയുടെ പ്രാഥമികമായൊരു ഘട്ടം മാത്രമാണെന്നു കെ.പി.സി.സി. അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.

Advertisment

ആദ്യം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവെച്ചിരുന്നു. ഇപ്പോള്‍ പാർട്ടി എടുത്തത് ശക്തമായ നടപടിയാണ്.

ഏറ്റവും മാതൃകാപരമായ നിലപാടാകും പാര്‍ട്ടി ഇക്കാര്യത്തില്‍ സ്വീകരിക്കുക. 

രാഹുലിനെതിരെ ബാക്കിയുള്ള നപടികള്‍ പറുകേ വരുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍, എം.എല്‍.എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയില്‍ ശക്തമായിരുന്നു.

വനിതാ നേതാക്കള്‍ രാജി ആവശ്യം പരസ്യമായി ഉന്നയിച്ചു.

എന്നാല്‍, ഉപതെരഞ്ഞെടുപ്പ് ഭീതിയില്‍ രാജിയില്ലെന്നും സസ്‌പെന്‍ഷനില്‍ ഒതുക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

 ഒടുവിലാണു രാഹുലിനെ പാർലമെൻ്ററി പാർട്ടിയിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്

Advertisment