മായം കലര്‍ന്ന ഭക്ഷ്യ വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കും, ഓണത്തോടനുബന്ധിച്ചു സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കി. ഗുണനിലവാരമില്ലാത്ത ഭക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ 18004251125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം

കച്ചവടത്തിനായി ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിപണിയിലെത്തുന്നത് മുന്‍കൂട്ടി കണ്ട് ഇതിനു തടയിടുകയാണു ലക്ഷ്യം. പ്രധാനമായും ഭക്ഷണ സാധനങ്ങള്‍ ഉത്പാദിപ്പിക്കുന്നതും സംഭരിക്കുന്നതും വില്‍പ്പന നടത്തുന്നതുമായ സ്ഥാപനങ്ങളിലാണു പരിശോധന.

New Update
food safty testing
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം:  മായം കലര്‍ന്ന ഭക്ഷ്യ വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കും, ഓണത്തോടനുബന്ധിച്ചു സംസ്ഥാനത്തു ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കി. ജില്ലകളില്‍ സ്‌ക്വാഡുകള്‍ വ്യാപകമായ പരിശോധന നടത്തുന്നുണ്ട്.

Advertisment

ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തില്‍ പരമാവധി മൂന്നു പേര്‍ വരെയുണ്ടാകും. എന്നാല്‍, എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം.  


പരിശോധനകള്‍ ചെറിയ സ്ഥാപനങ്ങളില്‍ മാത്രമായി ഒതുക്കുന്നു എന്നാണ് ആരോപണം. ഇതോടൊപ്പം പാക്കറ്റ് നിര്‍മാണ കേന്ദ്രങ്ങളില്‍ വേണ്ടത്ര പരിശോധനകള്‍ നടക്കുന്നില്ലെന്നും ആഷേപമുണ്ട്. എന്നാല്‍, അത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.


കച്ചവടത്തിനായി ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിപണിയിലെത്തുന്നത് മുന്‍കൂട്ടി കണ്ട് ഇതിനു തടയിടുകയാണു ലക്ഷ്യം. പ്രധാനമായും ഭക്ഷണ സാധനങ്ങള്‍ ഉത്പാദിപ്പിക്കുന്നതും സംഭരിക്കുന്നതും വില്‍പ്പന നടത്തുന്നതുമായ സ്ഥാപനങ്ങളിലാണു പരിശോധന.

ശുചിത്വമുറപ്പാക്കുന്നതിനായി ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറിയടക്കമുള്ള ഭക്ഷണവില്‍പ്പന ശാലകള്‍ എന്നിവ കേന്ദ്രീകരിച്ചു പരിശോധന പുരോഗമിക്കുകയാണ്.


നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ആഹാര സാധനങ്ങള്‍ കാക്കനാട് ലാബില്‍ അയച്ചു പരിശോധിച്ചതിനു ശേഷം മറ്റു നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിച്ചു കോടതി നിര്‍ദേശപ്രകാരമാണു കേസെടുക്കുക. ഇതിനു കാലതാമസമുണ്ടാകും. ഇതാണ് ആരോപണങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.  


ഗുണനിലവാരമില്ലാത്തതോ മായം ചേര്‍ത്തതോ ആയ ഭക്ഷണപദാര്‍ഥങ്ങളുടെ ഉല്‍പാദനം വിതരണം ലൈസന്‍സില്ലാത്ത വില്‍പ്പന എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ 18004251125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതി പരിശോധിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കും.

Advertisment