അത്തം പിറന്നു.പൂമാര്‍ക്കറ്റും സജീവമായി. ഇക്കുറിയും നാടന്‍ പൂക്കള്‍ വിപണിയില്‍ എത്തിയതോടെ വില ഉയര്‍ന്നില്ല

സ്‌കൂളുകളിലും കോളജുകളിലും മറ്റു സ്ഥാപനങ്ങളിലും 27 -28 തിയതികളിലാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്

New Update
1001199876

കോട്ടയം: അത്തം പിറന്നു... പൂമാര്‍ക്കറ്റും സജീവമായി. ഇക്കുറിയും ഇതര സംസ്ഥാനത്തു നിന്ന് എത്തുന്ന പൂക്കള്‍ക്കൊപ്പം നാട്ടില്‍ ഉല്‍പ്പാദിപ്പിച്ച പൂക്കളും വിപണിയില്‍ ഉണ്ട്. ഇന്നു മുതല്‍ നാടും നഗരവും ഓണാഘോഷങ്ങളിലേക്കു കടക്കുമെന്നതിനാല്‍ മികച്ച വ്യാപാരം വ്യാപാരികള്‍ പ്രതീക്ഷിക്കുന്നുണ്ട്.

പ്രാദേശികമായി പൂകൃഷി സജീവമായതോടെ ഇത്തവണ വില കാര്യമായി കൂടിയിട്ടില്ല.

Advertisment

കുടുംബശ്രീയും പൂകൃഷിയുമായി സജീവമായിരുന്നു.  മഞ്ഞചെണ്ടുമല്ലി -120, ഓറഞ്ച് ചെണ്ട് മല്ലി -80, അരളി- 400, തെച്ചി- 200, കദമ്പം- 250, വെള്ള ജമന്തി -300, ചുവന്ന അരളി- 450 എന്നിങ്ങനെയാണ് വില. നാട്ടില്‍ കൃഷിയിടങ്ങളില്‍ ചെന്നു നേരിട്ടു വാങ്ങാനും അവസരവുമുണ്ട്. ഇവയ്ക്കു വിലയും കുറവാണ്.

 സ്‌കൂളുകളിലും കോളജുകളിലും മറ്റു സ്ഥാപനങ്ങളിലും 27 -28 തിയതികളിലാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഈ ദിവസങ്ങളില്‍ കച്ചവടം കൂടുതലായിരിക്കും.

പിന്നീട് ഉത്രാടത്തിനും തിരുവോണത്തിനുമാണ് കൂടുതല്‍ കച്ചവടം നടക്കുന്നതെന്നും വ്യാപാരികള്‍ പറയുന്നു.

Advertisment