വിലക്കയറ്റം തടയാന്‍ സപ്ലൈകോ ഓണം ഫെയറും  ഓണച്ചന്തയും, ഉദ്ഘാടനത്തിന് പിന്നാലെ സ്റ്റാളുകളില്‍ വന്‍ ജനത്തിരക്ക്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കിലും മറ്റു നിത്യോപയോഗ സാധനങ്ങള്‍ എം.ആര്‍.പിയേക്കാള്‍ കുറഞ്ഞ നിരക്കിലും ലഭിക്കും

റോക്കറ്റ് പോലെ ഉയര്‍ന്ന വെളിച്ചെണ്ണ വില  കുറഞ്ഞുതുടങ്ങിയത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു.

New Update
1001199934

കോട്ടയം: വിലക്കയറ്റത്തിനിടെ ജനത്തിന് ആശ്വാസമായ സപ്ലൈകോ ഓണം ഫെയറും  ഓണച്ചന്തയും.

ഓണച്ചന്ത ഉദ്ഘാടനത്തിന് പിന്നാലെ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

26 മുതല്‍ സെപ്റ്റംബര്‍ നാല് വരെ കണ്‍സ്യുമര്‍ഫെഡിന്റെ ഓണചന്തകള്‍.

Advertisment

എല്ലാ നിയോജക മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ഓണച്ചന്തകളും എത്തും. നാലു വരെ ചന്തകള്‍ പ്രവര്‍ത്തിക്കും.

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 13ഇനം നിത്യോപ യോഗ സാധനങ്ങള്‍ സബ്സിഡി നിരക്കിലും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ എം.ആര്‍.പിയേക്കാള്‍ കുറഞ്ഞ നിരക്കിലും സപ്ലൈകോ ഫെയറുകളില്‍ ലഭ്യമാണ്.

ജയ, കുറുവ അരി, കുത്തരി, പഞ്ചസാര, കടല, ചെറുപയര്‍, ഉഴുന്ന്, വന്‍പയര്‍, തുവര പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങിയ 13 ഇന നിത്യോപയോഗ സാധനങ്ങളാണ് സബ്സിഡിയോടെ സ്വന്തമാക്കാനാവുക.

 ത്രിവേണിയുടെ സ്വന്തം ഉല്‍പ്പന്നങ്ങളായ മുളക് പൊടി, മഞ്ഞ പൊടി, മല്ലി പൊടി, അരിപ്പൊടി, റവ, തേയില, വെളിച്ചെണ്ണ എന്നിവയും വിലക്കുറവില്‍ ചന്തകളില്‍ ലഭ്യമാകും.

വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും വില്‍പ്പനക്കായി ഒരുക്കിയിട്ടുണ്ട്.

റോക്കറ്റ് പോലെ ഉയര്‍ന്ന വെളിച്ചെണ്ണ വില  കുറഞ്ഞുതുടങ്ങിയത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു.

കുടുംബശ്രീയുടെ ഓണം വിപണന സ്റ്റാളുകള്‍ തുടങ്ങുന്നതും സാധാരണക്കാര്‍ക്ക് ആശ്വാസമാകും.

സഹകരണ ബാങ്കുകള്‍, സംഘങ്ങള്‍ എന്നിവിടങ്ങളിലും സ്പെഷല്‍ മേളകളുണ്ടാകും.

സഹകരണ ബാങ്കുകള്‍ മുഖേന നാടന്‍ പച്ചക്കറികള്‍ ശേഖരിച്ച് പച്ചക്കറി ചന്തകളും ഒരുക്കുന്നുണ്ട്.

കേര വെളിച്ചെണ്ണയ്ക്ക് സപ്ലൈകോ സ്‌പെഷല്‍ ഓഫര്‍ പ്രഖ്യാപിച്ചപ്പോഴും ഔട്ട്‌ലെറ്റുകള്‍ ജനങ്ങളെ കൊണ്ടു നിറഞ്ഞിരുന്നു.

സപ്ലൈകോ വില്പനശാലകളില്‍ എത്തിയത് പതിവിലും മൂന്നിരട്ടിയിലധികം ആളുകളാണ്.

Advertisment