/sathyam/media/media_files/2025/08/27/images-1280-x-960-px309-2025-08-27-11-17-23.jpg)
കോട്ടയം: സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തെ താറുമാറാക്കുന്ന ഒരു കൂട്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരോഗ്യവുകുപ്പിന് മടി.
തട്ടിപ്പ് അക്യൂപങ്ചര്‍ ചികിത്സകരാണ് ആരോഗ്യവകുപ്പ് കണ്ണടച്ചതോടെ സമൂഹത്തില്‍ വിലസുന്നത്. ഏറ്റവും ഒടുവില്‍ കാന്‍സര്‍ ബാധിച്ച യുവതി മരിച്ച സംഭവത്തില്‍ അക്യൂപങ്ചര്‍ ചികിത്സ നടത്തിയ ആള്‍ക്കെതിരെയാണ് കുടുംബം ആരോപണം ഉയര്‍ത്തുന്നത്.
അക്യൂപങ്ചര്‍ ചികിത്സയും വെള്ളവും ഈന്തപ്പഴവും കഴിച്ചാല്‍ ക്യാന്‍സര്‍ മാറുമെന്നാണ് ഇക്കൂട്ടര്‍ രോഗിയെ വിശ്വസിപ്പിച്ചത്. യുവതി ആരോഗ്യ നിലമോശമായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. അക്യുപങ്ചര്‍ പഠിച്ച ദമ്പതികള്‍ വീട്ടില്‍ പ്രസവം എടുത്തുള്ള മരണങ്ങള്‍ക്കു പിന്നാലെയാണിതും.
ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ വര്‍ധിച്ചു വരികയാണ്. തിരൂരില്‍ വീട്ടില്‍ പ്രവസിച്ചവരെ വിളിച്ചു ചേര്‍ത്ത് ആദരിച്ച സംഭവും നടന്നിരുന്നു.
വീട്ടില്‍ പ്രസവിച്ചവര്‍ക്കും ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഉള്ള അക്യൂപങ്ചര്‍ ചികിത്സയ്ക്കു വേണ്ടി പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇസ്ലാമിലെ മതപരമായ വിശ്വാസങ്ങള്‍ കാട്ടിയാണ് ഇക്കൂട്ടര്‍ ആരോഗ്യകേരളത്തിനെതിരെ പ്രവര്‍ത്തിക്കുന്നത്.
ആശുപത്രിയില്‍ പോയാല്‍ രാസമരുന്നു കൊടുത്തു കൊല്ലും, ഗര്‍ഭിണികളെ മരുന്നു നല്‍കി അവരെ രോഗികളാക്കി മാറ്റും, എന്നുള്ള സന്ദേശങ്ങള്‍ ഇത്തരം ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. ഡോക്ടറായ അന്യപുരഷന്‍ പ്രസവം എടുക്കുന്ന സമയത്ത് സ്ത്രീകളെ സ്പര്‍ശിക്കും.
രണ്ടിലധികം കുട്ടികള്‍ ഉണ്ടായാ അവര്‍ ഗര്‍ഭധാരണം നിര്‍ത്താന്‍ നിര്‍ബനന്ധിക്കും തുടങ്ങി വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ ഏറെയാണ്. ഇതിനു പരിഹാരമായി ഇക്കൂട്ടര്‍ നിര്‍ദേശിക്കുന്നത് വീട്ടല്‍ പ്രവസമെടുക്കാനാണ്.
ഒപ്പം അക്യൂപങ്ചര്‍ പഠിക്കുകയും വേണം. ഇതിനു പുറമേയാണ് ഇപ്പോള്‍ ക്യാന്‍സര്‍ ചികിത്സ കൂടി തുടങ്ങിയത്. ആരോഗ്യ പ്രവര്‍ത്തകരോട് സഹകരിക്കേണ്ടെന്ന നിലപാടാണ് ഇക്കൂട്ടര്‍ നിര്‍ദേശിക്കുന്നതും.
ഇത്തരം സംഘങ്ങള്‍ക്കു ഇസ്ലാം മത വിശ്വാസികള്‍ക്കിടെ പ്രചാരമേറുന്നുണ്ട്. നൂറുകണക്കിന് ആളുകളാണ് ഇത്തരം അക്യൂപങ്ചര്‍ ചികിത്സ സംസ്ഥാനത്ത് നടത്തുന്നത്.
ഇത്തരത്തിലൊക്കെ ആരോഗ്യ പ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും മികച്ച രീതിയിലുള്ള പ്രവര്‍ത്തനം നടക്കുമ്പോള്‍ അതിനു വിപരീതമായിട്ടാണ് ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് തയാറല്ല.
ആളു മരിച്ചു കുടുംബത്തില്‍ നിന്നു ആരോപണം ഉയരുമ്പോള്‍ മാത്രമാണ് ആരോഗ്യവകുപ്പ് നടപടിയെടുക്കാന്‍ നിര്‍ബന്ധിതരാവുന്നത്.