New Update
/sathyam/media/media_files/2025/08/27/obit-anandhu-chandran-2025-08-27-14-30-51.jpg)
കോട്ടയം: മൂവാറ്റുപുഴ- പെരുമ്പാവൂര്‍ റൂട്ടില്‍ ഉണ്ടായ വാഹനാപകടത്തില്‍ പാമ്പാടി സ്വദേശിയായ യുവാവിനു ദാരുണാന്ത്യം. സൗത്ത് പാമ്പാടി ആലുങ്കല്‍ പറമ്പില്‍ ചന്ദ്രന്‍ ചെട്ടിയാരുടെയും ശോഭാ ചന്ദ്രന്റെയും മകന്‍ അനന്ദു ചന്ദ്രന്‍(30) ആണു മരിച്ചത്.
Advertisment
മൂവാറ്റുപുഴ-പെരുമ്പാവൂര്‍ റൂട്ടില്‍ ഐ.ടി.ആര്‍ ജങ്ഷനില്‍ വച്ച് ബൈക്ക് തടി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ 3.30 ന് സൗത്ത് പാമ്പാടിയിലുള്ള വീട്ടില്‍ നിന്നും മാനേജരായി ജോലിചെയ്യുന്ന മൂവാറ്റുപുഴ വലപ്പാട്ട് ഉള്ള മണപ്പുറം ഫൈനാന്‍സ് ഓഫീസിലേക്ക് ബൈക്കില്‍ വരികയായിരുന്നു. പുലര്‍ച്ചെ 4.45 ന് ആണ് അപകടം.
മൃതദേഹം മൂവാറ്റുപുഴ സഹകരണ ആശുപത്രിയില്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു. സഹോദരി ആര്യ ചന്ദ്രന്‍ (യു.കെ).