/sathyam/media/media_files/2025/08/27/paddy-collection-3-2025-08-27-15-31-19.jpg)
കോട്ടയം: നെല്ല് സംഭരണത്തുക സംസ്ഥാന സര്‍ക്കാര്‍ കൂട്ടിനല്‍കാതെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുവെന്നു കര്‍ഷകര്‍.
കേന്ദ്ര വിഹിതം 14.10 രൂപയില്‍നിന്നു പത്തു വര്‍ഷംകൊണ്ട് 21.83 രൂപയായി വര്‍ധിച്ചപ്പോഴാണു സംസ്ഥാന വിഹിതം 6.37 ആയി കുറഞ്ഞത്.
കേന്ദ്രസര്‍ക്കാര്‍ സംഭരണവില വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം ആനുപാതികയമായി വെട്ടിക്കുറയ്ക്കുകയാണ ചെയ്യുന്നത്.
സംഭരണമാരംഭിച്ച 2015-16 കാലഘട്ടത്തില്‍ ഒരു കിലോ നെല്ലിനു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്ന വിഹിതം 7.40 രൂപയായിരുന്നു. പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ അത് 6.37 രൂപയായി കുറഞ്ഞു.
2015-16 കാലത്ത് നെല്ല് സംഭരണവില ആകെ 21.50 രൂപയായിരുന്നു. ഇതില്‍ കേന്ദ്രവിഹിതം 14.10 രൂപയും സംസ്ഥാനവിഹിതം 7.40 രൂപയും. 2016-2017-ല്‍ ഇത് 22.50 രൂപയായി.
അന്നു കേന്ദ്രവിഹിതം 14.70 രൂപയായി വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാന വിഹിതവും 7.80 ആയി വര്‍ധിപ്പിച്ചു. എന്നാല്‍, പിന്നീട് ഇതു ക്രമമായി കുറയ്ക്കുകയായിരുന്നു.
2022-23ല്‍ കേന്ദ്രവിഹിതം 20.40 രൂപയും സംസ്ഥാനവിഹിതം 7.80 രൂപയുമായിരുന്നു. 2023-24ല്‍ കേന്ദ്രം 21.83 രൂപയായി വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാം 6.37 രൂപയായി ചുരുക്കി.
ഏറ്റവും ഒടുവില്‍ 2024-25ല്‍ കേന്ദ്ര വിഹിതം 21.83 രൂപയായി വര്‍ധിപ്പിച്ചപ്പോള്‍ മാത്രം സംസ്ഥാനം വിഹിതം 6.37 രൂപയായി നിലനിര്‍ത്തുകയും ചെയ്തു.
അടുത്ത സീസണിലെങ്കിലും സംസ്ഥാന വിഹിതം കൂട്ടി സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ സാഹയിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.