കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ ഒരു ഡോക്ടറെകൂടി  നിയമിച്ചു. ഡോക്ടര്‍മാരില്ലാത്തതിതെ തുടര്‍ന്നു നേത്രരോഗ വിഭാഗം ഒ.പി വെട്ടിച്ചുരുക്കിയിരുന്നു. വീണ്ടും ഡോക്ടറെ നിയമിച്ചത് ഒന്നര വര്‍ഷത്തിനു ശേഷം

ഒരു ഡോക്ടറുടെ ആഴ്ച മുഴുവനുമുള്ള സേവനമാണ് ഇപ്പോള്‍ ഉറപ്പാക്കിയിരിക്കുന്നത്. ഇതോടെ ചികിത്സതേടിയെത്തുന്ന ജനങ്ങള്‍ക്കു താല്‍കാലികമായെങ്കിലും ആശ്വാസമാകും. 

New Update
general hospital kottayam

കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചു. ഡോക്ടര്‍മാരുടെ അഭാവത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തില്‍ ഏറെയായി നേത്രരോഗ വിഭാഗം ഒ.പി കളുടെ എണ്ണം വെട്ടി കുറച്ചിരുന്നു.

Advertisment

ഇതു മറ്റു ഡോക്ടര്‍മാര്‍ക്കും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഒരു ഡോക്ടറുടെ ആഴ്ച മുഴുവനുമുള്ള സേവനമാണ് ഇപ്പോള്‍ ഉറപ്പാക്കിയിരിക്കുന്നത്. ഇതോടെ ചികിത്സതേടിയെത്തുന്ന ജനങ്ങള്‍ക്കു താല്‍കാലികമായെങ്കിലും ആശ്വാസമാകും. 


ഒ.പി വെട്ടി കുറച്ചോടെ രോഗികള്‍ ദുരിതത്തില്‍ ആയിരുന്നു. നിശ്ചിത എണ്ണം ടിക്കറ്റുകള്‍ മാത്രം നല്‍കുന്നതിനാല്‍ തലേന്നു തലേന്ന് എത്തി താമസിച്ചാണു പലരും ടിക്കറ്റ് ഉറപ്പാക്കിയിരുന്നത്.


ജനറല്‍ സര്‍ജറി വിഭാഗത്തിലും ഒരു ഡോക്ടറെ കൂടി നിയമിച്ചു. മുമ്പു നാലു ഡോക്ടര്‍മാര്‍ ഉണ്ടായിരുന്ന ഇവിടെ പിന്നീട് രണ്ടു ഡോക്ടര്‍മാര്‍ മാത്രമായിരുന്നു. ഇതോടെ രോഗികളുടെ കാര്യം ദുരിതത്തിലുമായി.

ഒരു ഡോക്ടര്‍ കൂടി എത്തിയതോടെ രോഗികളുടെ മണിക്കൂറുകളുടെ കാത്തു നില്‍പ്പിന് അവസാനമാകും. ആശുപത്രി വികസന സമിതി അംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നേത്രരോഗ വിഭാഗത്തിലേക്ക് ഒരു ഡോക്ടറുടെ സേവനം കൂടി ലഭ്യമാക്കിയത്.

Advertisment