പുതിയ ജി.എസ്.ടി നിരക്ക് എന്നു മുതൽ നിലവിൽ വരും? കാറിൻ്റെ വിലയിൽ എത്ര രൂപാ കുറയും?വാഹന ഷോറൂമുകളിൽ അന്വേഷണം കൂടുന്നു. ദീപാവലിക്ക് ശേഷം കാർ വൽപ്പനയിൽ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നു പ്രതിക്ഷ

ഗണേശോത്സവം കഴിഞ്ഞ് ദീപാവലിയോടനുബന്ധിച്ചാണ് രാജ്യത്ത് ഉത്സവകാല വിപണി സജീവമാകുക.

New Update
scoda cars

കോട്ടയം: ഓണത്തിനു പുതിയ കാർ വാങ്ങുന്ന മലയാളികൾ നിരവധിയാണ്. എന്നാൽ, ഇക്കുറി ഓണം സെയിൽ കുറവാണെന്നും പകരം കാറിൻ്റെ ജി.എസ്ടി നിരക്ക് എന്നു മുതൽ കുറയും എന്ന അന്വേഷണങ്ങളാണ് ഏറെയും.

Advertisment

രാജ്യത്ത് ചരക്ക്-സേവന നികുതി നിരക്കുകള്‍ കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് 

കാര്‍ വിപണിയില്‍ പുതിയ ഉണര്‍വ് പകരുന്നത്. ജി.എസ്.ടി അഞ്ചു ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടുനിരക്കുകള്‍ മാത്രമാക്കുമെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെ കാര്‍ ഷോറൂമുകളില്‍ അന്വേഷണങ്ങൾ വർധിച്ചിട്ടുണ്ട്.

ജി.എസ്.ടി കുറവ് വരുന്നതിലൂട വിലയിൽ എത്ര കുറവ് വരും , എന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും തുടങ്ങിയ അന്വേഷണങ്ങളാണ് എത്തുന്നത്.

വാഹനവില കുറയുമെന്ന പ്രതീക്ഷയില്‍ ഇഷ്ടപ്പെട്ട വാഹനങ്ങള്‍ നോക്കിവെക്കുന്നതിനും നിരക്കു കുറഞ്ഞാല്‍ വേഗം വാഹനം ബുക്കു ചെയ്യുന്നതിനുമാണ് ഉപഭോക്താക്കള്‍ തയ്യാറെടുക്കുന്നത്.

ചെറുകാറുകള്‍ക്ക് അന്വേഷണം കൂടുന്ന പ്രവണതയെന്നും ഷോറൂം ജീവനക്കാർ പറയുന്നു.

ഗണേശോത്സവം കഴിഞ്ഞ് ദീപാവലിയോടനുബന്ധിച്ചാണ് രാജ്യത്ത് ഉത്സവകാല വിപണി സജീവമാകുക. കാറുകള്‍ക്ക് 28 ശതമാനമാണ് നിലവിലെ ജി.എസ്.ടി. ഇത് 18 ശതമാനത്തിലേക്കു കുറയാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്.

ഇതുവഴി കാര്‍വിലയില്‍ 50,000 രൂപ മുതല്‍ 80,000 രൂപ വരെ കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അന്വേഷണം കൂടിയിട്ടുണ്ടെങ്കിലും വില്‍പ്പനയില്‍ കാര്യമായ വര്‍ധന പ്രകടമായിട്ടില്ല.

 നികുതിയിളവിനുശേഷം സാഹചര്യം വിലയിരുത്തി വാഹനം വാങ്ങുന്നതിനാണ് കൂടുതല്‍പ്പേരും കാത്തിരിക്കുന്നത്.

Advertisment