പഴയ വാഹനങ്ങള്‍ക്ക് പണി വരുന്നുണ്ട്.ഇനി വര്‍ക്‌ഷോപ്പുകളില്‍ കയറ്റുന്ന വാഹനങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും. പെട്രോളിലെ എഥനോളിന്റെ സാന്നിധ്യം പഴയ വാഹനങ്ങള്‍ക്ക് അനുയോജ്യമല്ല

ഇത്തരം പെട്രോളിന്റെ ഉപയോഗം ചെറുതല്ലാത്ത ആശങ്കയാണ് ഉപഭോക്താക്കള്‍ക്കിടയില്‍ ഉണ്ടാക്കുന്നത്.

New Update
photos(48)

കോട്ടയം: പഴയ വാഹനങ്ങള്‍ക്ക് പണി വരുന്നുണ്ട്.. ഇനി വര്‍ക്‌ഷോപ്പുകളില്‍ കയറ്റുന്ന വാഹനങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും.

Advertisment

വാഹന ഉടമകള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് എഥനോള്‍ കലര്‍ന്ന പെട്രോളിന്റെ ഉപയോഗവും അത് വാഹനങ്ങള്‍ക്കുണ്ടാക്കുന്ന കേടുപാടും. 

ഇത്തരം പെട്രോളിന്റെ ഉപയോഗം ചെറുതല്ലാത്ത ആശങ്കയാണ് ഉപഭോക്താക്കള്‍ക്കിടയില്‍ ഉണ്ടാക്കുന്നത്. നിലവില്‍ എല്ലാ വാഹനങ്ങള്‍ക്കും ഇത് പ്രായോഗികമല്ല.

പല വാഹനങ്ങളുടെയും മാന്വലില്‍ പെട്രോള്‍ സി5 (എഥനോള്‍ 5%) അല്ലെങ്കില്‍ സി10 (എഥനോള്‍ 10%) എന്നായിരിക്കും സൂചിപ്പിച്ചിരിക്കുന്നത്.

എന്നാല്‍, ഇപ്പോള്‍ പെട്രോള്‍ പമ്പില്‍ നിന്നും ലഭിക്കുന്നതാകട്ടെ സി20 (എഥനോള്‍ 20%) ഇന്ധനമാണ്. അതായത് 15 വര്‍ഷത്തേക്ക് നികുതി അടച്ച് വാഹനം വാങ്ങുന്നവന് അതിന് ആവശ്യമുള്ള പെട്രോള്‍ ലഭിക്കില്ല. എഥനോളിന്റെ പ്രശ്‌നം അത് അന്തരീക്ഷത്തിലെ ഈര്‍പ്പം വലിച്ചെടുക്കും.

ഇതോടെ ടാങ്കിലും മറ്റ് അനുബന്ധ ഭാഗങ്ങളിലും ജലാംശം കൂടുതല്‍ എത്താന്‍ സാധ്യതയുണ്ട്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സി30 അവതരിപ്പിക്കാന്‍ കേന്ദ്രം തയാറാകുമ്പോള്‍ വാഹനങ്ങള്‍ക്കുണ്ടാകുന്ന തകരാര്‍ ഏറെയാകും. ഇതോടെ പഴയ വാഹനം ഉപേക്ഷിച്ച് പുതിയവ വാങ്ങാന്‍ ആളുകള്‍ നിര്‍ബന്ധിതരാകും.  

Advertisment