/sathyam/media/media_files/2025/09/01/tecon-2025-09-01-19-47-18.jpg)
കുമരകം: ടൈ കേരളയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പതിനാലാം എഡിഷൻ ടൈക്കോൺ കേരള 2025 സംരംഭക കൺവെൻഷന് നവംബറിൽ കുമരകത്ത് തുടക്കം. മുൻ എഡിഷനുകളിൽ നിന്നും വ്യത്യസ്തമായി വിവിധ ബിസിനസ് മേഖലകളിൽ നിന്നുമുള്ള നിരവധി കമ്പനി മേധാവികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ സംരംഭക കൺവെൻഷനാണ് ടൈകോൺ കേരള. നവംബർ 21, 22 തീയതികളിലായി രണ്ട് ദിവസത്തെ സമ്മേളനത്തിൽ 100 ൽ അധികം നിക്ഷേപകരും 60 -ലധികം പ്രഭാഷകരും 1000-ത്തിലധികം പ്രതിനിധികളെയും ഉൾകൊള്ളിച്ചുകൊണ്ട് വിപുലമായ രീതിയിലാണ് സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് ടൈകേരള പ്രതിനിധികൾ അറിയിച്ചു.
ഇതിനോടൊപ്പം തന്നെ എട്ടാം എഡിഷൻ കാപ്പിറ്റൽ കഫെ സ്റ്റാർട്ടപ്പ് പിച്ച് ഫെസ്റ്റിവലും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ പ്രമുഖ സംരംഭകർ, ഏഞ്ചൽ നിക്ഷേപകർ, വൈസ് ചാൻസലർമാർ, സമാന പശ്ചാത്തലവും ലക്ഷ്യങ്ങളുമുള്ള സമാന ചിന്താഗതിക്കാരായ ആളുകളുമായി ബന്ധപ്പെടാനും നെറ്റ്‌വർക്ക് ചെയ്യാനും ആശയങ്ങൾ, വെല്ലുവിളികൾ, സംരംഭങ്ങൾ എന്നിവ പങ്കിടാനുംസ്റ്റാർട്ടപ്പുകൾക്കും സ്റ്റാർട്ടപ്പ് ആശയമുള്ളവർക്കും കാപ്പിറ്റൽ കഫെ സ്റ്റാർട്ടപ്പ് പിച്ച് ഫെസ്റ്റിവലിൽ രെജിസ്റ്റർ ചെയ്തത് നിക്ഷേപകരെ കണ്ടെത്താനും സംരംഭകർക്ക് ഈ വേദിഅവസരം നൽകുന്നു.
മുൻ എഡിഷനുകൾക്ക് സമാനമായി മികച്ച സംരംഭകനുള്ള അവാർഡ്,എമേർജിംഗ് എന്റർപ്രണർ ഓഫ് ദി ഇയർ അവാർഡ്, വനിതാ സംരംഭക അവാർഡ്, സ്റ്റാർട്ടപ്പ് എന്റർപ്രണർ ഓഫ് ദി ഇയർ അവാർഡ് തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ ടൈക്കോൺ വാർഷിക അവാർഡുകളുടെ വിതരണവും ചടങ്ങിൽ നിർവഹിക്കും.
നവംബർ 21,22 തിയ്യതികളിലായി കുമരകം ഹോട്ടൽ സുരിയിൽ വച്ച് നടക്കുന്ന കൺവെൻഷനുള്ള പ്രവേശനം രെജിസ്ട്രേഷനിലൂടെ മാത്രമായിരിക്കും. കൂടാതെ വിവിധ കമ്പനി പ്രതിനിധികളുടെ എക്സിബിഷനും, മാർക്കറ്റ് സ്റ്റാളുകളും, പുതുതലമുറ സംരംഭകർക്കുള്ള മെൻ്റെറിങ് സെഷനുകളും കല സംഗീത പരിപാടികളും സംഘാടകർ ഒരുക്കിയിട്ടുണ്ട്
കൂടുതൽ വിവരങ്ങൾക്ക് സന്ദര്‍ശിക്കുക: https://kerala.tie.org/ രെജിസ്ട്രേഷന് സന്ദര്ശിക്കു: https://events.tie.org/TiEconKerala2025#