ഹൃദയം നിലയ്ക്കുന്ന യുവത്വം.യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതം വര്‍ധിക്കുന്നു.സമ്മര്‍ദ്ദവും മാനസികാരോഗ്യവും വില്ലനാകുന്നു

പാരമ്പര്യമായി ലഭിച്ച ഹൃദയരോഗങ്ങള്‍ മൂലവും യുവാക്കളില്‍ ഹൃദയാഘാതം സംഭവിക്കാമെങ്കിലും  യുവാക്കളുടെ മാറിയ ജീവിത ശൈലിയാണ് വില്ലനാകുന്നത്.

New Update
heart attack

കോട്ടയം: യുവാക്കള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത് കേരളത്തിലെ അടുത്തിടെ കണ്ടു വരുന്ന പ്രതിഭാസമാണ്.

Advertisment

ആഘോഷവേളയില്‍ ആനന്ദിക്കുമ്പോള്‍ ഹൃദയം നിലച്ചു മരിക്കുന്ന മലയാളികളുടെ എണ്ണവും വര്‍ധിക്കുകയാണ്.


ഓണാഘോഷത്തിനിടെ നിയമസഭയിലെ ഡെപ്യൂട്ടി ലൈബ്രേറിയൻ ജുനൈസ്‌ അബ്ദുള്ള (46) കുഴഞ്ഞുവീണ്‌ മരിച്ചിരുന്നു. 


തിങ്കൾ വൈകിട്ട്‌ മൂന്നരയോടെ നിയമസഭയിലെ ശങ്കര നാരായണൻ തന്പി ഹാളിൽ നൃത്ത പരിപാടിക്കിടെയായിരുന്നു കുഴഞ്ഞുവീണത്‌.

ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ്‌ മരണകാരണമെന്ന്‌ ഡോക്ടർമാർ അറിയിച്ചത്. 


ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവർ പോലും ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്നുണ്ട്.


പാരമ്പര്യമായി ലഭിച്ച ഹൃദയരോഗങ്ങള്‍ മൂലവും യുവാക്കളില്‍ ഹൃദയാഘാതം സംഭവിക്കാമെങ്കിലും 
യുവാക്കളുടെ മാറിയ ജീവിത ശൈലിയാണ് വില്ലനാകുന്നത്.

ലഹരി വസ്തുക്കളുടെ അമിതമായ ഉപയോഗം, പുകവി യുവാക്കളില്‍ വളരെയധികം വര്‍ധിച്ച സാഹചര്യമാണ് നിലവിലുള്ളത്. ലഹരി വസ്തുക്കളുടെ തുടര്‍ച്ചയായ ഉപയോഗം ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും മരണത്തിലേക്കും നയിക്കുന്നു. 

Advertisment