50 രൂപയുടെ നേന്ത്രക്കായ തൊലി നീക്കി കനം കുറച്ച് അരിഞ്ഞ് മഞ്ഞള്‍ വെള്ളത്തിലിട്ട് കറ കളഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുമ്പോള്‍ 600 രൂപ.. നേന്ത്രക്കായയുടേയും വെളിച്ചെണ്ണയുടേയും വില കുറഞ്ഞെങ്കിലും ജനങ്ങളുടെ കൈപൊള്ളിച്ച് ചിപ്‌സും ശര്‍ക്കരവരട്ടിയും

കര്‍ഷകരില്‍ നിന്നു 35 രൂപയ്ക്കു ശേഖരിക്കുന്ന നേന്ത്രക്കായയ്ക്കു മാര്‍ക്കറ്റില്‍ 50 രൂപയാണ് വില. തമിഴ്‌നാട്ടില്‍ നിന്നും ഓണത്തിന് മുന്നോടിയായി നേന്ത്രക്കായ യഥേഷ്ടം വന്നതോടെയാണ് വിപണിയില്‍ നേന്ത്രക്കായയുടെ വില കുറഞ്ഞത്.

New Update
chips

കോട്ടയം: മാര്‍ക്കറ്റില്‍ 50 രൂപയ്ക്ക് കിട്ടുന്ന നേന്ത്രക്കായ വാങ്ങി തൊലി നീക്കി കനം കുറച്ച് അരിഞ്ഞ് മഞ്ഞള്‍ വെള്ളത്തിലിട്ട് കറ കളഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുമ്പോള്‍ 600 രൂപ.

Advertisment

നേന്ത്രക്കായയുടേയും വെളിച്ചെണ്ണയുടേയും വില കുറഞ്ഞെങ്കിലും ജനങ്ങളുടെ കൈപൊള്ളിച്ച് ചിപ്‌സും ശര്‍ക്കരവരട്ടിയും.


ഒരു കിലോ ചിപ്‌സിനു 560-600 രൂപയും ശര്‍ക്കരവരട്ടിക്ക് 540-560 രൂപയുമാണ് വില. ചിപ്സ് വിപണിയില്‍ പുതിയ തരംഗമായി മുന്നേറുന്ന പഴം ചിപ്സിന് കിലോയ്ക്ക് 480 രൂപയാണ്. 


പാമോയിലില്‍ വറുക്കുന്ന ചിപ്‌സിന് വില കുറയും. പക്ഷേ, രുചി കൂടുതല്‍ വെളിച്ചെണ്ണയില്‍ വറുക്കുന്നതിനാണ്.  

കര്‍ഷകരില്‍ നിന്നു 35 രൂപയ്ക്കു ശേഖരിക്കുന്ന നേന്ത്രക്കായയ്ക്കു മാര്‍ക്കറ്റില്‍ 50 രൂപയാണ് വില. തമിഴ്‌നാട്ടില്‍ നിന്നും ഓണത്തിന് മുന്നോടിയായി നേന്ത്രക്കായ യഥേഷ്ടം വന്നതോടെയാണ് വിപണിയില്‍ നേന്ത്രക്കായയുടെ വില കുറഞ്ഞത്.


വെളിച്ചെണ്ണ വിലയും മുപ്പത് ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. മാര്‍ക്കറ്റില്‍ 380 മുതല്‍ 450 രൂപയ്ക്കു വെളിച്ചെണ്ണ കിട്ടും. 


അതേസമയം, ചിപ്‌സ് നിര്‍മാണ കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരിശോധനകള്‍ നടക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.

നല്ല കടകള്‍ ഏറെയുണ്ടെങ്കിലും വിപണിയിലെ ലാഭം മുന്നില്‍ക്കണ്ട് ഗുണനിലവാരമില്ലാത്ത എണ്ണ ഉപയോഗിക്കുന്നവരും ഉണ്ട്.

Advertisment