/sathyam/media/media_files/2025/09/02/shabarimala-issue-2-2025-09-02-19-21-10.jpg)
കോട്ടയം: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ വന്ന പോലീസ് കേസിന്റെ ദുരനുഭവം പേരുന്നത് ആയിരങ്ങളാണ്.
അതില്‍ നല്ലൊരു ശതമാനം യുവാക്കളുമുണ്ട്. എന്നാല്‍, കേസില്‍പ്പെട്ടതോടെ യുവാക്കളുടെ ഭാവി മാറി മറഞ്ഞു. കേസും നടപടിക്രമങ്ങളുമായി കോടതികള്‍ കറയിയിറങ്ങേണ്ടി വന്നു.
പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ക്രിമിനല്‍ കേസില്‍പ്പെട്ടതുകൊണ്ടു മാത്രം ജോലി കിട്ടിയില്ല. ശബരിമല സമരകാലത്തെ കേസ്, നിരപരാധികള്‍ക്കെതിരെ കേസുണ്ടെങ്കില്‍ പുനപരിശോധിക്കുമെന്ന വാര്‍ത്തയുടെ ലിങ്കില്‍ വന്ന കമന്റാണ് ശ്രദ്ധേയമാകുന്നത്.
ന്യൂസും കണ്ടു കിടന്നു എന്ന കുറ്റം മാത്രമേ ഞാന്‍ ചെയ്തുള്ളൂ. ന്യൂസ് റിപ്പോര്‍ട്ടറിന്റെ ആവേശത്തില്‍ ഞാനും ഐ.ജി മനോജ് എബ്രഹാം സാറിനെതിരെ പോസ്റ്റ് ഇട്ടു ഫേസ്ബുക്കില്‍. പിന്നീട് നടന്നത് തിരുവല്ല ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ മൂന്നുവണ്ടി പോലീസ് എത്തി അറസ്റ്റു ചെയ്യുകയും ചെയ്തു.
അതിനു ശേഷം 5 വര്‍ഷത്തോളമാണു ഹൈക്കോടതി അടക്കം കയറിയിറങ്ങിയത്. ഞാന്‍ ഉദ്ദേശിച്ചത് അദ്ദേഹത്തെ കൊല്ലും എന്നോ മറ്റോ അല്ല എന്നു കൃത്യമായി തന്നെ മൊഴി കൊടുത്തിട്ടും എഫ്.ഐ.ആര്‍ ഇട്ടത് അദ്ദേഹത്തിനു വധ ഭീഷണി എന്നായിരുന്നു.
അത് അന്നത്തെ സി.ഐ സുരേഷ് കുമാറിന്റെ മിടുക്കായിരുന്നു. അതിനുശേഷം പി.എസ്.സി റാങ്ക് ലിസ്റ്റില്‍ പലതിലും ഉള്‍പ്പെട്ടിട്ടും ക്രിമിനല്‍ കേസ് ഉള്ളതുകൊണ്ട് എല്ലാത്തിനും തടസമായി, പാസ്‌പോര്‍ട്ട് എടുക്കുന്നതിന് ഉള്‍പ്പെടെ.
മുന്‍ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ ഒരു ഭാഷ്യം ഞാന്‍ കടമെടുത്തു എന്നു മാത്രമേ ഉള്ളായിരുന്നു. അതായത് ഐ.പി.എസ് റാങ്ക് ഉദ്യോഗസ്ഥരെ അതാതു സര്‍ക്കാര്‍ വരുമ്പോള്‍ അവര്‍ പറഞ്ഞാല്‍ കേള്‍ക്കാത്തവരെ സപ്ലൈക്കോ എം.ഡി, ഗതാഗത വകുപ്പ് എം.ഡി, ടൂറിസം വകുപ്പ് എം.ഡി എന്നീ നിലകളില്‍ പോസ്റ്റിങ് നടത്തുമായിരുന്നു. അപ്പോള്‍ അവര്‍ ഒരു കാരണവശാലും പോലീസ് യൂണിഫോം ഇടേണ്ടി വരുന്നില്ല. എന്റെ ഡയലോഗും ഇതായിരുന്നു
ഉടുപ്പിടാതിരുത്താം. എന്നാല്‍, കഴിഞ്ഞ എട്ടു വര്‍ഷക്കാലം ഏറ്റവും അവസാനം കേരള ബാങ്ക് എക്‌സാം സര്‍വീസ് കോട്ടയില്‍ പോലും എഴുതാതെ പോയതിന്റെ കാരണം നിലവില്‍ ക്രിമിനല്‍ കേസ് ഉള്ളതായിരുന്നു. ഇതായിരുന്നു ആ ക്രിമിനല്‍ കേസെന്നുമാണു യുവാവിന്റെ കമന്റ്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ എം.എസ് ഷൈജുവാണു കമന്റിട്ടത്. ശബരിമലയില്‍ സുരക്ഷാ നടപടികള്‍ക്കു നേതൃത്വം നല്‍കിയതുമായി ബന്ധപ്പെട്ട് അന്നത്തെ ഐ.ജി മനോജ് ഏബ്രഹാമിനെതിരെ അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചിരുന്നു.