/sathyam/media/media_files/2025/09/03/1001221027-2025-09-03-09-08-03.jpg)
കോട്ടയം: വെളിച്ചെണ്ണയ്ക്ക് സ്‌പെഷല്‍ ഓഫര്‍ പ്രഖ്യാപിച്ച് സപ്ലൈകോ.
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്ന് 1500 രൂപയ്‌ക്കോ അതില്‍ അധികമോ സബ്‌സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ വെളിച്ചെണ്ണ 50 രൂപ വിലക്കുറവില്‍ സ്‌പെഷല്‍ ഓഫറായി ലഭിക്കും.
ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് ഓഫര്‍ വിലയ്ക്ക് ഈ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നതത്.
സപ്ലൈകോ വഴിയുള്ള ഓണക്കാല കച്ചവടം പൊടി പൊടിക്കുന്നതിനിടെയാണ് വീണ്ടും ഓഫര്‍ കൂടി വരുന്നത്.
റെക്കോര്‍ഡ് വില്‍പ്പനയാണ് സപ്ലൈക്കോയില്‍ നടക്കുന്നത്. പ്രതിക്ഷിച്ചതിലും 19 കോടി അധിക വരുമാനമാണ് സപ്ലൈക്കോ നേടിയത്.
തിങ്കള്‍ വൈകിട്ടുവരെയുള്ള കണക്കു പ്രകാരം വില്‍പ്പന 319 കോടി കടന്നു. 300 കോടിയാണ് ലക്ഷ്യമിട്ടത്.
2024ല്‍ ഇത് 183 കോടിയുടെ വില്‍പ്പനയായിരുന്നു. തിങ്കളാഴ്ച പ്രതിദിന വില്‍പ്പന 21.31 കോടിയുടെ സര്‍വകാല റെക്കോഡിലെത്തി.
വരു ദിവസങ്ങളിലെ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്ന പ്രതീക്ഷയാണുള്ളത്.