/sathyam/media/media_files/2025/09/03/1001221312-2025-09-03-10-54-26.webp)
കോട്ടയം: പതിനാറു വര്‍ഷം മുന്‍പെടുത്ത ഒറ്റ തീരുമാനത്തിന്റെ പേരില്‍ ഹോണ്ടാ കാറുകള്‍ക്ക് ഇന്ത്യന്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിയില്‍ ഡിമാന്റേറുകയാണ്.
മലിനീകരണം കുറയ്ക്കാനും ഫോസില്‍ ഇന്ധനങ്ങളിലുള്ള ആശ്രയം ലഘൂകരിക്കാനും ലക്ഷ്യമിട്ടുള്ള ഇ20 ഇന്ധനത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റമാണ് ഇന്നു വാഹന വിപണിയെ പിടിച്ചു കുലുക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഇ20 ഇന്ധനം നിര്‍ബന്ധമാക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹരജി വരെ ഫയല്‍ ചെയ്യതെങ്കിലും കോടതി നീക്കവുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
ഇ20 ഇന്ധനത്തിലേക്കുള്ള മാറ്റം പഴയ വാഹനങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക പല കാര്‍ ഉടമകള്‍ക്കുമുണ്ട്.
എഥനോള്‍ അന്തരീക്ഷ ഇര്‍പ്പം വലിച്ചെടുക്കുമെന്നതിനാല്‍ 2023 ന് ശേഷമുള്ള വാഹനങ്ങള്‍ക്ക് തകരാര്‍ വരാന്‍ സാധ്യതയേറെയാണ്.
എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ നേട്ടമുണ്ടാക്കുന്നത് ഹോണ്ടായാണ്.
കാരണം 2009ല്‍ തന്നെ ഇ20 ഇന്ധനത്തിന് അനുയോജ്യമായ രീതിയിലാണ് ഹോണ്ട കാറുകള്‍ നിര്‍മിക്കുന്നത്. 2009 ജനുവരി 1 മുതല്‍ നിര്‍മ്മിച്ച എല്ലാ കാറുകളും ഇ20 ഇന്ധനങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ഹോണ്ട സ്ഥിരീകരിച്ചിട്ടുണ്ട്.
എല്ലാ കാറുകളുമില്ല നിലവില്‍ 16 കൊല്ലം വരെ പഴക്കമുള്ള ഹോണ്ട ഉല്‍പ്പന്നങ്ങൾക്ക് മാത്രമാന്നിത്.
ഹോണ്ടാ കാറുകളുടെ എൻജിനുകള്‍, ഫ്യുവല്‍ സിസ്റ്റംസ്, മറ്റ് പ്രധാന പാര്‍ട്സുകള്‍ എന്നിവ എഥനോള്‍ വഴിയുള്ള തുരുമ്പെടുക്കല്‍ സാധ്യതയില്‍ നിന്ന് സുരക്ഷിതമാണ്.
ഹോണ്ടയുടെ ദീര്‍ഘവീക്ഷണം കാരണം, ഉടമകള്‍ക്ക് പുതിയ പാര്‍ട്സുകള്‍ ഘടിപ്പിക്കുകയോ മാറ്റിവെക്കുകയോ പെര്‍ഫോമന്‍സസോ മൈലേജോ കുറയുമെന്ന ആശങ്കകളില്ലാതെ വണ്ടി കൊണ്ടുനടക്കാം.
മനസമാധാനത്തോടെയും വിശ്വാസ്യതയോടെയും അവര്‍ക്ക് ഡ്രൈവിംഗ് ആസ്വദിക്കാന്‍ സാധിക്കും.
കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞ സമയപരിധിക്ക് മുമ്പേ തന്നെ തങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ കാര്‍ മോഡലുകളും ഇ20 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് ഹോണ്ട വണ്ടികള്‍ക്ക് ഇന്ന് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ഡിമാന്‍ഡേറുകയാണ്.
പലരും ഹോണ്ടാ വണ്ടികളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നു ഡീലര്‍മാര്‍ പറയുന്നു. ഇതോടെ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ഹോണ്ടാ കാറുകളുടെ വിലയിലും നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്.