ഇത് ജനങ്ങളുടെ വിശ്വാസത്തിൻ്റെ അംഗീകാരം. ഒരൊറ്റ ദിവസം ഏറ്റവും അധികം വിനോദസഞ്ചാരികളെ വിവിധ രാജ്യങ്ങളിലേക്ക് കൊണ്ടുപോയതിന്റെ റെക്കോര്‍ഡ് സാന്റാ മോണിക്ക ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്. 70ലേറെ രാജ്യങ്ങളിലേക്കു കൊണ്ടുപോയത് 1,760  വിനോദസഞ്ചാരികളെ

ലോകയാത്രയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പങ്ങള്‍ മാറ്റിയെഴുതാനുള്ള ശ്രമത്തിനുള്ള അംഗീകാരമാണിതെന്ന് സാന്റാ മോണിക്ക ഗ്രൂപ്പ് സി.എം.ഡി ഡെന്നി തോമസ് വട്ടക്കുന്നേല്‍ പറഞ്ഞു.

New Update
1001221401

കോട്ടയം: ഒരു ട്രാവല്‍ കമ്പനിയെ സംബന്ധിച്ച് അവരുടെ ഏറ്റവും വലിയ നേട്ടം ജനങ്ങള്‍ അവരെ വിശ്വസിക്കുകയെന്നതാണ്.

Advertisment

 ലോക യാത്രയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പങ്ങള്‍ സാന്റാ മോണിക്ക മാറ്റിയെഴുതുകയാണ്.

ഒരൊറ്റ ദിവസം ഏറ്റവും അധികം വിനോദസഞ്ചാരികളെ വിവിധ രാജ്യങ്ങളിലേക്ക് കൊണ്ടുപോയതിന്റെ റെക്കോര്‍ഡാണ് ഇപ്പോള്‍ സാന്റാ മോണിക്ക ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

70ലേറെ രാജ്യങ്ങളിലേക്ക് 1,760 വിനോദസഞ്ചാരികളാണ് സാന്റാ മോണിക്കയിലൂടെ കൊച്ചി വിമാനത്താവളത്തില്‍ നിന്നു യാത്ര പുറപ്പെട്ടത്.

ഇന്നലെ പുലര്‍ച്ചെ 4.30ന് കൊച്ചിയില്‍ നിന്നു ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ വിവിധ യാത്രക്കാര്‍ മുതല്‍ ഇന്ന് പുലര്‍ച്ചെ 2.10ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട തായ് ലയണ്‍ എയര്‍ വിമാനത്തിലെ 89 യാത്രക്കാര്‍ വരെ ഉള്ളവരാണ് ഈ സഞ്ചാരികളില്‍ ഉള്‍പ്പെടുന്നത്.

2023 ജൂലൈയില്‍ 7263 വിദ്യാര്‍ഥികളെ ഒറ്റത്തവണയായി കാനഡയിലെ വിവിധ സര്‍വകലാശാ ലകളിലെത്തിച്ച റെക്കോര്‍ഡ് സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് കരസ്ഥമാക്കിയിരുന്നു.

യാത്രക്കാര്‍ സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഒത്തുചേര്‍ ന്ന് 'ദ് ഗ്രാന്‍ഡ് ട്രാവല്‍ സാഗ' എന്ന പേരില്‍ ആഘോഷവും സംഘടിപ്പിച്ചു.

 ലോകയാത്രയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പങ്ങള്‍ മാറ്റിയെഴുതാനുള്ള ശ്രമത്തിനുള്ള അംഗീകാരമാണിതെന്ന് സാന്റാ മോണിക്ക ഗ്രൂപ്പ് സി.എം.ഡി ഡെന്നി തോമസ് വട്ടക്കുന്നേല്‍ പറഞ്ഞു.

ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് പ്രതിനിധി വിവേക് ആര്‍. നായരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റും മെഡലും സാന്റാമോണിക്ക സി.എം.ഡി ഡെന്നി തോമസ് വട്ടക്കുന്നേല്‍ ഏറ്റുവാങ്ങി.

മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി.ശ്രീനിവാസന്‍, ഹരിയാന മുന്‍ ചീഫ് സെക്രട്ടറി ജി.പ്രസന്ന കുമാര്‍, മുന്‍ ജില്ലാ കലക്ടര്‍ എം.പി. ജോസഫ്, സാന്റാ മോണിക്ക സി.ഇ.ഒ തനുജ നായര്‍, ഡയറകര്‍ ഐസക് ഫ്രാന്‍സിസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

Advertisment