ഉത്രാടത്തിന് ഹാപ്പി ഹവേഴ്സ് സെയിൽ ഒരുക്കി സപ്ലൈകോ. ഇടിച്ചു കയറി ജനം. സാധാരണക്കാരുടെ ഉത്രാട പാച്ചിൽ ഇക്കുറി സപ്ലൈകോയോടൊപ്പം. സപ്ലൈക്കോയിൽ വിൽപ്പന 370 കോടി കടന്നു

തിങ്കളാഴ്ചയ്ക്ക് ശേഷം 50 കോടിയുടെ കച്ചവടം നടന്നു. സർവകാല റെക്കോർഡ് വിൽപ്പനയാണ് നടക്കുന്നത്. 

New Update
photos(157)

കോട്ടയം: സപ്ലൈകോയുടെ എല്ലാ വിൽപനശാലകളിലും നിലവിൽ നൽകിവരുന്ന ഓഫറുകൾക്ക് പുറമെ ഉത്രാടം ദിനത്തിൽ 10 ശതമാനം ഓഫറുമായി ഹാപ്പി ഹവേഴ്സ് കൂടി എത്തിയതോടെ ജനത്തിരക്കേറുന്നു.

Advertisment

ഇന്ന് എല്ലാ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്കും 10 ശതമാനം വരെ വിലക്കുറവാണ് ഉപഭോക്താക്കൾക്ക് സപ്ലൈക്കോ നൽകുന്നത്.

അതേസമയം സപ്ലൈകോ വഴിയുള്ള ഓണക്കാല വിൽപ്പന 370 കോടി കടന്നു മുന്നേറുകയാണ്.  2024ൽ ഇത്‌ 183 കോടിയുടെ വിൽപ്പനയായിരുന്നു.

തിങ്കളാഴ്ചയ്ക്ക് ശേഷം 50 കോടിയുടെ കച്ചവടം നടന്നു. സർവകാല റെക്കോർഡ് വിൽപ്പനയാണ് നടക്കുന്നത്. 

അരി, വെളിച്ചെണ്ണ, മുളക്‌ എന്നിവയെല്ലാം വലിയ തോതിൽ വിറ്റുപോകുന്നുണ്ട്.  ഓഗസ്റ്റ്  25 മുതൽ 457 രൂപയിൽനിന്ന്‌ 429 രൂപയിലേക്ക് കേരയുടെ വില സപ്ലൈകോ കുറച്ചിരുന്നു.

സപ്ലൈകോ ബ്രാൻഡായ ശബരിയുടെ ഒരു ലിറ്റർ സബ്സിഡി വെളിച്ചെണ്ണ 349 രൂപയിൽനിന്ന്‌ ഇപ്പോൾ 339 രൂപയായും സബ്സിഡിയിതര ശബരി വെളിച്ചെണ്ണ 429 രൂപയിൽ നിന്നും 389 രൂപയായും കുറച്ചു. ഇതോടെ വെളിച്ചെണ്ണയാണ് ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്.

Advertisment