'അയ്യപ്പഭക്തന്മാർക്കെതിരെയുള്ള കേസ് പിൻവലിക്കുന്നതിൽ സർക്കാർ വിവേചനം കാണിക്കുന്നു.ഇഷ്ടപ്പെട്ട കേസുകൾ പിൻവലിക്കുന്നു'; തിരുവഞ്ചൂര്‍

തെരഞ്ഞെടുപ്പിന് മുന്നേയുള്ള അയ്യപ്പ ഭക്തിയാണ് എൽഡിഎഫ് സർക്കാറിന്‍റേതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു. ശബരിമലയിലേക്ക് കഴിഞ്ഞ 10 വർഷമായി തിരിഞ്ഞു നോക്കിയിട്ടില്ല . 

New Update
thiruvanchoor radhakrishnan

കോട്ടയം: അയ്യപ്പഭക്തന്മാർക്കെതിരെയുള്ള കേസ് പിൻവലിക്കുന്നതിൽ സർക്കാർ വിവേചനം കാണിക്കുന്നെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

Advertisment

ഇഷ്ടപ്പെട്ട കേസുകൾ പിൻവലിക്കുന്നു. ബാക്കിയുള്ള കേസുകൾ നിലനിർത്തുന്നു. ഭക്തന്മാരായ അയ്യപ്പന്മാർക്ക് നേരത്തെ ഉണ്ടായ ക്ഷതം തീർക്കണം. കേസ് സർക്കാർ ഉത്തരവ് പ്രകാരം തീർപ്പാക്കാവുന്നതാണെന്നും തിരുവഞ്ചൂർ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നേയുള്ള അയ്യപ്പ ഭക്തിയാണ് എൽഡിഎഫ് സർക്കാറിന്‍റേതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു. ശബരിമലയിലേക്ക് കഴിഞ്ഞ 10 വർഷമായി തിരിഞ്ഞു നോക്കിയിട്ടില്ല . 

ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ മുഖ്യമന്ത്രിക്ക് നിയമ മന്ത്രി ദേവസ്വം മന്ത്രിക്കോ കഴിയുന്നില്ല. പ്രതിപക്ഷം പങ്കെടുക്കുമോ ഇല്ലയോ എന്നറിയാൻ രാഷ്ട്രീയ സമ്മേളനം ഒന്നുമല്ലല്ലോ നടക്കുന്നതെന്നും സതീശൻ പ്രതികരിച്ചു.

അതേസമയം സർക്കാർ നടത്തുന്ന അയ്യപ്പ സംഗമത്തിന്‍റെ ലക്ഷ്യം അറിയില്ലെന്ന് പന്തളം കൊട്ടാരം വ്യക്തമാക്കി. സംഗമത്തിൽ പങ്കെടുക്കണമെന്ന കാര്യം തീരുമാനിച്ചിട്ടില്ല . ആചാര സംരക്ഷണമാണ് ലക്ഷ്യമെന്നും വിശ്വാസികൾക്കൊപ്പമാണെന്നും പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്‍റ് ശങ്കർ വർമ പറഞ്ഞു.

Advertisment