/sathyam/media/media_files/2025/09/04/block-in-mc-road-kottayam-2025-09-04-16-15-31.jpg)
കോട്ടയം: ഉത്രാട പാച്ചിലിൽ കുരുങ്ങി കോട്ടയം നഗരം.. തിരുവോണത്തിനുള്ള അവസാന വട്ട ഒരുക്കങ്ങൾക്കായി ജനം നഗരത്തിലേക്ക് എത്തിയതോടെ
വാഹനങ്ങൾ ഒച്ചു പോലെ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥ. രാവിലെ മുതൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ഉത്രാടത്തിനു ഓണക്കോടിയും മറ്റു വിഭവങ്ങളും വാങ്ങിക്കൂട്ടാന്‍ കടകളിലേക്ക് എത്തുന്നവരുടെ എണ്ണവും ഏറി. ഇലക്‌ട്രോണിക്‌സ് വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഓഫറുകളും നഗരത്തിലെത്തുന്ന ആളുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി.
നഗരത്തിന്റെ വിവധയിടങ്ങളിലെ അനധികൃത പാര്‍ക്കിങ്ങും ഗതാതക്കുരുക്കിനു കാരണമാകുന്നുണ്ട്. അതേസമയം, തിരക്കു നിയന്ത്രിക്കാന്‍ വേണ്ടത്ര പോലീസിനെയും നിയോഗിച്ചിട്ടില്ല.
നഗരത്തില്‍ സ്ഥിരമായി കുരുക്കുണ്ടാകുന്ന ചിലയിടങ്ങളില്‍ മാത്രം പോലീസിന്റെ സാന്നിധ്യം ഉണ്ടെങ്കിലും ഇവ കുരുക്ക് ഒഴിവാക്കാന്‍ പര്യാപ്തമല്ല.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും യാത്രക്കാരുടെ വിലിയ തിരക്കാണ് ഉച്ചയ്ക്കു ശേഷം അനുഭവപ്പെടുന്നത്. വിവിധ സ്ഥാപനങ്ങളിലെ ഓണാഘോഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്ക് കാരണം ബസിൽ സീറ്റുകിട്ടാനില്ല. തിരുവനന്തപുരം ഭാഗത്തു നിന്നും വരുന്ന ബസുകളും നിറഞ്ഞ സീറ്റുമായാണ് കോട്ടയത്തേക്ക് എത്തുന്നത്.