New Update
/sathyam/media/media_files/2025/09/04/ksrtc-erattupetta-bus-flag-off-2025-09-04-18-18-28.jpg)
കോട്ടയം: ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് പുതിയ ബസ്. കെ.എസ്.ആർ.ടി.സിക്ക് പുതുതായി 140 ന്യൂ ബ്രാൻഡ് ഫാസ്റ്റ് പാസഞ്ചറുകൾ ലഭ്യമായതിൽ ഒരു ബസാണ് ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് ലഭിച്ചത്.
Advertisment
കോട്ടയം ജില്ലയിൽ മൂന്ന് ഡിപ്പോകൾക്കു മാത്രമാണ് പുതിയ ബസുകൾ ലഭിച്ചത്. പാലായ്ക്ക് രണ്ടു ഫാസ്റ്റ് പാസഞ്ചറും കോട്ടയത്തിന് എ.സി സ്ലീപ്പർ ബസുമാണ് ലഭിച്ചത്.
നിലവിൽ ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നുള്ള പ്രധാനപ്പെട്ട സർവീസായ ഈരാറ്റുപേട്ട-കോയമ്പത്തൂർ റൂട്ടിൽ ഇന്നു മുതൽ ബസ് സർവീസ് ആരംഭിക്കും. ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു.