അ​തി​ർ​ത്തി ത​ർ​ക്കം: കോട്ടയത്ത് വീ​ട്ട​മ്മ​യു​ടേ​യും മ​ക​ളു​ടേ​യും മു​ഖ​ത്ത് കീ​ട​നാ​ശി​നി സ്പ്രേ ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​ക്കെ​തി​രെ കേ​സ്

New Update
kerala police vehicle1

കോ​ട്ട​യം: വീ​ട്ട​മ്മ​യു​ടേ​യും മ​ക​ളു​ടേ​യും മു​ഖ​ത്ത് കീ​ട​നാ​ശി​നി സ്പ്രേ ​ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ സ്ത്രീ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ണി​മ​ല ക​രി​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ സി​ന്ധു​വി​നും മ​ക​ൾ​ക്കും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

Advertisment

സ​മീ​പ​വാ​സി​ക​ളു​മാ​യി അ​തി​ർ​ത്തി ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ 31ന് ​വീ​ണ്ടും ത​ർ​ക്കം ഉ​ണ്ടാ​യി. തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യാ​യ സ്ത്രീ ​സി​ന്ധു​വി​ന്‍റെ​യും മ​ക​ളു​ടെ​യും മു​ഖ​ത്ത് കീ​ട​നാ​ശി​നി സ്പ്രേ ​ചെ​യ്യു​ക​യാ​യി​രു​ന്നു. ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

സി​ന്ധു​വി​നെ പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പോ​ലീ​സ് ആ​ദ്യം കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Advertisment