New Update
/sathyam/media/media_files/2025/03/09/eo6xM7Cx7FTuQGtGMAdU.jpeg)
കോട്ടയം: കോട്ടയം ചിങ്ങവനത്ത് ബസ് ഇടിച്ച് വയോധിക മരിച്ചു. നെല്ലിക്കല്‍ സ്വദേശി അന്നമ്മ കുര്യാക്കോസാണ് മരിച്ചത്. രാവിലെ എട്ടരയക്ക് ചിങ്ങവനം റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.
Advertisment
അന്നമ്മ യാത്ര ചെയ്ത ബസ് തന്നെയാണ് ഇടിച്ചിത്. ബസില്‍ നിന്ന് ഇറങ്ങി മുന്നോട്ട് നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബസ് ഇടിച്ചതിനെ തുടര്‍ന്ന് റോഡില്‍ വീണ അന്നമ്മയുടെ ശരീരത്തില്‍ കൂടി ടയര്‍ കയറി ഇറങ്ങി.
നാട്ടുകാരെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.