കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ വിളമ്പുന്ന ഭക്ഷണം പരിശോധിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്.
സര്‍ക്കാര്‍ ആരോഗ്യ വകുപ്പ് കീഴില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് മേല്‍നോട്ടത്തില്‍ ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കീഴില്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം ഉണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാന്‍ മടി.
പരാതികളും ഭക്ഷ്യവിഷബാധകളും ഉണ്ടാകുമ്പോള്‍ ഭക്ഷ്യസുരക്ഷാ മേഖലയിലെ എല്ലാ ഉദ്യോഗസ്ഥരും ഉണര്‍ന്നു പ്രവര്‍ത്തിക്കും. കോട്ടയം ജില്ലയിലെ ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവയില്‍ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളില്‍ പരിശോധന ഇല്ല.
ബേക്കറികള്‍,സ്റ്റേഷനറികടകളില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില തകൃതി, വിലവര്‍ധന അനുസരിച്ച് ഭക്ഷ്യവസ്തുക്കള്ളുടെ ഗുണനിലവാരവും, അളവും, തൂക്കവും കുറയുന്ന അവസ്ഥ.
ഉദ്യോഗസ്ഥരുടെ പരിശോധന മുന്‍കൂട്ടി സ്ഥാപന ഉടമകളെ അറിയിച്ച് ശുചിത്വം ഉറപ്പ് വരുത്തിയതിന് ശേഷമാണ് എന്നുള്ള ആക്ഷേപവും ആരോപണം നിലനില്‍ക്കുന്നു.
ജില്ലയിലെ അമിതമായ വിലവര്‍ധനയില്‍ ഭക്ഷണം ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന ഹോട്ടല്‍, ബേക്കറികള്‍, തട്ടുകടകള്‍ പിന്നെ സ്റ്റേഷനറി കടകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന കര്‍ശനമാക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു.