ശബരിമല സീസണ്‍ എത്തിയതോടെ നെയ്‌ത്തേങ്ങയ്ക്കു ഡിമാന്‍ഡ് കൂടി. തേങ്ങാ വിലയും വര്‍ധിച്ചു. ജനുവരി വരെ വില ഉയര്‍ന്നു നില്‍ക്കുമെന്നാണ് വിപണിയിലെ സൂചനയെന്നു വ്യാപാരികള്‍

സംസ്ഥാനത്ത് നാളികേര ഉത്പാദനത്തില്‍ ഇക്കൊല്ലം 15 ശതമാനം കുറവുള്ളതായാണ് കൃഷി വകുപ്പ് പറയുന്നത്.

New Update
coconut collection

കോട്ടയം: ശബരിമല സീസണ്‍ എത്തിയതോടെ തേങ്ങ വിലയും കൂടി തുടങ്ങി.. കെട്ടു നിറയ്ക്കാനും പൂജയ്ക്കും തുടങ്ങി സ്വാമിമാര്‍ക്കുള്ള ഭക്ഷണം തയാറാക്കാന്‍ വരെ തേങ്ങാ ഉപയോഗിക്കുന്നത് വര്‍ധിക്കും.

Advertisment

ഇതോടെ തേങ്ങയുടെ വില നേരിയ തോതില്‍ വര്‍ധിച്ചു തുടങ്ങി.  നിലവില്‍ 75-85 രൂപയാണ് ഒരു കിലോ തേങ്ങയുടെ ചില്ലറ വില.

പൊതിക്കാത്ത തേങ്ങ ഒന്നിന് മൊത്തവിപണിയില്‍ വില 40 രൂപ മുതല്‍ 45 രൂപ വരെയാണ്. ജനുവരി വരെ വില ഉയര്‍ന്നുനില്‍ക്കുമെന്നുമാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന.

കേരളത്തില്‍ മികച്ച വിപണി ലഭിച്ചതോടെ തമിഴ്‌നാട്ടിലും തേങ്ങയുടെ വില കയറി. കര്‍ണാടക, ഗോവ സംസ്ഥാനങ്ങളില്‍ തേങ്ങ മൂല്യവര്‍ധിതമാക്കി മറ്റിടങ്ങളില്‍ വിറ്റഴിക്കുന്നു.

ലക്ഷദ്വീപ് തേങ്ങ വന്‍കിട എണ്ണമില്ലുകള്‍ നേരിട്ട് വാങ്ങി സംസ്‌കരിക്കുന്നതിനാല്‍ മാര്‍ക്കറ്റില്‍ വില്‍പനയ്ക്ക് എത്തുന്നില്ല.

 സംസ്ഥാനത്ത് നാളികേര ഉത്പാദനത്തില്‍ ഇക്കൊല്ലം 15 ശതമാനം കുറവുള്ളതായാണ് കൃഷി വകുപ്പ് പറയുന്നത്.

കരിക്കിന് ഡിമാന്‍ഡ് കൂടിയതും തേങ്ങാപ്പാല്‍, തേങ്ങാപ്പൊടി തുടങ്ങിയ ഉത്പ്പന്നങ്ങളിലേക്ക് തിരിഞ്ഞതും വില ഉയരാന്‍ കാരണമായി.

ശബരിമല സീസണില്‍ നെയ്ത്തേങ്ങയ്ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കും. ഇതിന് ആവശ്യമായ ചെറിയ തേങ്ങ തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച വ്യാപാരികള്‍ സ്റ്റോക്ക് ചെയ്യുകയാണ്.

Advertisment