കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെയുണ്ടാകുമെന്നു മുന്നണികള്‍. യു.ഡി.എഫില്‍ ലീഗിന് ഏതു സീറ്റു നല്‍കുമെന്നതില്‍ തര്‍ക്കം ബാക്കി. എല്‍.ഡി.എഫിലും എന്‍.ഡി.എയിലും എല്ലാം സെറ്റ്

മാണി വിഭാഗത്തിന് പത്തുസീറ്റാണ് നല്‍കിയതെങ്കിലും മുന്നണിയില്‍ മേധാവിത്വം വരാതിരിക്കാന്‍ ഒരു സീറ്റില്‍ സ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന സി.പി.എം നിര്‍ദ്ദേശം മാണി ഗ്രൂപ്പ് അംഗീകരിച്ചു.

New Update
photo

കോട്ടയം:  ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെയുണ്ടാകുമെന്നു മുന്നണികള്‍. യു.ഡി.എഫില്‍ തര്‍ക്കം തീര്‍ന്നെന്നു പറയുമ്പോഴും മുസ്ലീം ലീഗിന് ഏതു സീറ്റു നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. 

Advertisment

യു.ഡി.എഫില്‍ കോണ്‍ഗ്രസ് 14 സീറ്റിലും, കേരള കോണ്‍ഗ്രസ് ജോസഫ് എട്ടു സീറ്റിലും, മുസ്ലിംലീഗ് ഒരു സീറ്റിലും മത്സരിക്കും. ജില്ലാപഞ്ചായത്തിലേക്ക് ആദ്യമായാണ് ലീഗിന് സീറ്റ് ലഭിക്കുന്നത്. 

മുണ്ടക്കയം ഏരുമേലി സീറ്റുകള്‍ വേണമെന്നാണ് ലീഗിന്റെ ആവശ്യം. പക്ഷേ, ഇതു രണ്ടും നല്‍കാനാവില്ലെന്നും കോണ്‍ഗ്രസ് പറയുന്നു.

പകരം  സീറ്റു കണ്ടെത്താന്‍ ലീഗിനെ നിര്‍ദേശിക്കും ചെയ്തു. ഇന്നു തന്നെ ഇക്കാര്യത്തില്‍ ധാരണ ഉണ്ടാകുമെന്നു യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.

എല്‍.ഡി.എഫ് ധാരണ അനുസരിച്ച് സി.പി.എമ്മും, കേരളാകോണ്‍ഗ്രസ് എമ്മും ഒമ്പതു സീറ്റുകളില്‍ വീതവും സി.പി.ഐ നാലു സീറ്റിലും മത്സരിക്കും.

മാണി വിഭാഗത്തിന് പത്തുസീറ്റാണ് നല്‍കിയതെങ്കിലും മുന്നണിയില്‍ മേധാവിത്വം വരാതിരിക്കാന്‍ ഒരു സീറ്റില്‍ സ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന സി.പി.എം നിര്‍ദ്ദേശം മാണി ഗ്രൂപ്പ് അംഗീകരിച്ചു. 

വനിതാ സംവരണമായ അയര്‍ക്കുന്നത്താകും സ്വതന്ത്ര. തര്‍ക്കത്തിനൊടുവില്‍ കാഞ്ഞിരപ്പള്ളി ഡിവിഷനില്‍ ജോളി മടുക്കക്കുഴി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും.

എന്‍.ഡി.എയില്‍ ബി.ജെ.പി 20 സീറ്റിലും, ബി.ഡി.ജെ.എസ് 3 സീറ്റിലും മത്സരിക്കും. വൈക്കം, കുമരകം, എരുമേലി സീറ്റുകളാണ് ബി.ഡി.ജെ.എസിന്.

Advertisment