/sathyam/media/media_files/kkoqfiuti7vzelfzwkCS.jpg)
കോട്ടയം: ജില്ലാ തല റിപബ്ലിക് ദിനാഘോഷം 26ന് രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. രാവിലെ 9.00 മണിക്ക് സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ പതാക ഉയര്‍ത്തും.
തുടര്‍ന്ന് സല്യൂട്ട് സ്വീകരിക്കും. പരേഡില്‍ 28 പ്ലാറ്റൂണുകള്‍ പങ്കെടുക്കും. ചടങ്ങുകള്‍ രാവിലെ 8.35ന് ആരംഭിക്കും.
പോലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന, എന്നിവയുടെ അഞ്ചു പ്ലാറ്റൂണുകള്‍, എന്‍.സി.സി. സീനിയര്‍, ജൂനിയര്‍ ഡിവിഷനുകളിലായി ഏഴു പ്ലാറ്റൂണുകള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ അഞ്ചു പ്ലാറ്റൂണുകള്‍, സ്‌കൗട്ട്, ഗൈഡ്സ് വിഭാഗത്തില്‍നിന്ന് നാലുപ്ലാറ്റൂണുകള്‍, ജൂനിയര്‍ റെഡ്ക്രോസ് വിഭാഗത്തില്‍ രണ്ടു പ്ലാറ്റൂണുകള്‍, എന്നിവയ്ക്കൊപ്പം മൂന്നു ബാന്‍ഡ് പ്ലാറ്റൂണുകളും പരേഡില്‍ അണിനിരക്കും.
ജില്ലാ പോലീസ് ആസ്ഥാനത്തെ (ഡി.എച്ച്.ക്യൂ) അസിസ്റ്റന്റ് കമാന്‍ഡന്റ് എം.സി. ചന്ദ്രശേഖരന്‍ ആണ് പരേഡ് കമാന്‍ഡര്‍. ഡി.എച്ച്.ക്യൂ റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ പി.എം. സുനില്‍ ആണ് സെക്കന്‍ഡ് ഇന്‍ കമാന്‍ഡ്.
ഡി.എച്ച്.ക്യൂ പ്ലാറ്റൂണിനെ റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ എസ്. എം. സുനില്‍, കേരള സിവില്‍ പോലീസ് പ്ലാറ്റൂണിനെ കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ റിയാസ്, വനിതാ പോലീസ് പ്ലാറ്റൂണിനെ കടുത്തുരുത്തി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ശരണ്യ എസ്. ദേവന്‍, എക്സൈസ് പ്ലാറ്റൂണിനെ കോട്ടയം എക്സൈസ് ഡിവിഷന്‍ ഓഫീസ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എസ്. ഷാഫി അരവിന്ദാക്ഷന്‍, ഫോറസ്റ്റ് പ്ലാറ്റൂണിനെ മുറിഞ്ഞപുഴ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. സുനില്‍ എന്നിവര്‍ നയിക്കും.
എന്‍.സി.സി. ഡിവിഷനില്‍ എന്‍.സി.സി. സീനിയര്‍ ആര്‍മി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം സി.എം.എസ്. കോളജ്, കോട്ടയം,എം.ഡി. എച്ച്.എസ്.എസ്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം ബസേലിയസ് കോളജ്, കോട്ടയം സി.എം.എസ്. കോളജ്, കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്. എന്നീ സ്‌കൂളുകളുടെ പ്ലാറ്റൂണുകള്‍ അണിനിരക്കും.
എന്‍.സി.സി. ജൂനിയര്‍ ആര്‍മി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വടവാതൂര്‍ ജവഹര്‍ നവോദയ, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വടവാതൂര്‍ ജവഹര്‍ നവോദയ, കുമരകം എസ്.കെ.എം, കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ ജി.എച്ച്.എസ്. എന്നീ സ്‌കൂളുകളുടെ പ്ലാറ്റൂണുകള്‍ ഉണ്ടാകും.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ജി.എച്ച്.എസ്., കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ ജി.എച്ച്.എസ്., ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, മണര്‍കാട് ഇന്‍ഫാന്റ് ജീസസ് സ്‌കൂള്‍, കോട്ടയം എം.ഡി. സെമിനാരി സ്‌കൂള്‍, സ്‌കൗട്ട്സ് വിഭാഗത്തില്‍ കുടമാളൂര്‍ സെന്റ് മേരീസ് യു.പി. സകൂള്‍, പുതുപ്പള്ളി ഡോണ്‍ ബോസ്‌കോ, ഗൈഡ്സ് വിഭാഗത്തില്‍ കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ജി.എച്ച്.എസ്, കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസ്., ജൂനിയര്‍ റെഡ് ക്രോസ് വിഭാഗത്തില്‍ കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ ജി.എച്ച്.എസ്. കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസ് എന്നീ പ്ലാറ്റൂണുകള്‍ പങ്കെടുക്കും.
ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂള്‍, കോട്ടയം മൗണ്ട് കാര്‍മല്‍ ജി.എച്ച്.എസ് എന്നീ സ്‌കൂളുകള്‍ ബാന്‍ഡ് പളാറ്റൂണുകളായി അണിനിരക്കും. ജില്ലാ പോലീസ് ആസ്ഥാനത്തെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ വില്‍സണ്‍ വി. ജോണ്‍ ആയിരിക്കും ബാന്‍ഡ് മാസ്റ്റര്‍. കോട്ടയം മൗണ്ട് കാര്‍മല്‍ ജി.എച്ച്.എസ്, ബേക്കര്‍ മെമ്മോറിയല്‍ ജി.എച്ച്.എസ്. എന്നിവര്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us