/sathyam/media/media_files/2025/01/16/yc3goYEODATyRMB1r5Sr.jpeg)
കോട്ടയം: കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡുകളുടെ പുനര്‍വിഭജനവും അതിര്‍ത്തി പുനര്‍ നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള കരട് നിയോജക മണ്ഡല വിഭജന വിജ്ഞാപനത്തിന്മേല്‍ ലഭിച്ചിട്ടുള്ള ആക്ഷേപങ്ങള്‍/അഭിപ്രായങ്ങള്‍ എന്നിവയിന്മേലുള്ള പബ്ലിക് ഹിയറിംഗ് നാളെ രാവിലെ ഒന്‍പതുമണി മുതല്‍ സബ് ജയിലിനു സമീപമുള്ള ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തും.
സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മിഷന്‍ ചെയര്‍മാനും അംഗങ്ങളും പങ്കെടുക്കുന്ന പബ്ലിക് ഹിയറിംഗില്‍ ആക്ഷേപങ്ങളും/ അഭിപ്രായങ്ങളും സമര്‍പ്പിച്ചിട്ടുള്ളവര്‍ ഹാജരാകണം. മാസ് പെറ്റീഷന്‍ നല്‍കിയിട്ടുള്ളവരില്‍നിന്ന് ഒരു പ്രതിനിധിയേ ഹിയറിംഗില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളു.
കരട് വിഭജന നിര്‍ദേശങ്ങള്‍ 2024 നവംബര്‍ 18ന് പ്രസിദ്ധീകരിച്ചിരുന്നു. അതിന്മേലുള്ള പരാതികളും നിര്‍ദേശങ്ങളും ഡിലിമിറ്റേഷന്‍ കമ്മിഷന്‍ 2024 ഡിസംബര്‍ നാലുവരെ സ്വീകരിച്ചിരുന്നു. കോട്ടയം ജില്ലയില്‍ 562 പരാതികളാണ് ലഭിച്ചിട്ടുള്ളത്.
ഹിയറിംഗിന്റെ സമയക്രമം ചുവടെ:സമയം, തദ്ദേശസ്ഥാപനം, ആകെ പരാതികള്‍ എന്ന ക്രമത്തില്‍
രാവിലെ 9.00 മണി മുതല്‍: വൈക്കം, ഏറ്റുമാനൂര്‍, പള്ളം, മാടപ്പള്ളി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും വൈക്കം, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ നഗരസഭകളും, 175.
രാവിലെ 11.00 മണി മുതല്‍: ഉഴവൂര്‍, ളാലം, വാഴൂര്‍, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകള്‍., 150
ഉച്ചകഴിഞ്ഞു 2.30 മുതല്‍: ഈരാറ്റുപേട്ട, പാമ്പാടി, കടുത്തുരുത്തി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരസഭകളും, 23
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us