/sathyam/media/media_files/2025/11/17/lopus-mathew-2025-11-17-16-26-24.jpg)
കോട്ടയം: ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സി.പി.എമ്മും കേരളാ കോൺഗ്രസ് എമ്മും ഒൻപതു സീറ്റിൽ മത്സരിക്കും. സിപിഐ നാല് സീറ്റിലും അയർക്കുന്നത്ത് കേരളാ കോൺഗ്രസിൻ്റെ പൊതു സ്വതന്ത്രയും മത്സരിക്കും.
പാമ്പാടി - ഡാലി റോയി, മുണ്ടക്കയം - കെ.രാജേഷ്, പുതുപ്പള്ളി - പ്രീതി എൽസാ ജേക്കബ്, കുറിച്ചി - സുമാ എബി, കുമരകം - അഡ്വ.അഗ്രിസ് സദാശിവൻ, തൃക്കൊടിത്താനം - മഞ്ചു സുജിത്ത്, തലയാഴം - ആനന്ദു ബാബു, വെള്ളൂർ - രഞ്ചുഷ ഷൈജി, പൊൻകുന്നം - ബി.സുരേഷ് കുമാർ, കാഞ്ഞിരപ്പള്ളി - ജോളി മടുക്കക്കുഴി, എരുമേലി - ഷിജിമോൾ തോമസ്, കിടങ്ങൂർ - നിമ്മി ട്വിങ്കിൾ, ഉഴവൂർ - ഷിബി മത്തായി, കടുത്തുരുത്തി - സൈനമ്മ ഷാജു, വൈക്കം - എം.കെ.രാജേഷ്, ഭരണങ്ങാനം - പെണ്ണമ്മ ജോസഫ്, കങ്ങഴ - ഹേമതല പ്രേംസാഗർ, കുറവിലങ്ങാട് - പി.സി.കുര്യൻ, പൂഞ്ഞാർ - മിനി സാവിയോ, അതിരമ്പുഴ - ജിം അലക്‌സ്, വാകത്താനം
- ഡോ.ജയ്മോൻ പി ജേക്കബ്, തലനാട് - അമ്മണി തോമസ്, അയർക്കുന്നം - ജിലു ജോൺ (പൊതു സ്വതന്ത്ര) എന്നിവർ മത്സരിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മത്സരിക്കുന്നതിന് എൽ.ഡി.എഫ് പൂർണ സജ്ജമായിക്കഴിഞ്ഞെന്നു എൽഡിഎഫ് ജില്ലാ കൺവീനർ ലോപ്പസ് മാത്യു പറഞ്ഞു.
ജില്ലയിലെ എല്ലാ പഞ്ചായത്ത്, മുൻസിപ്പൽ വാർഡുകളും തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. ജില്ലാ എൽഡിഎഫ് എല്ലാ ഘടക കക്ഷികളുമായി ചർച്ച ചെയ്‌ത് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ തീരുമാനിച്ചത് പ്രഖ്യാപിക്കുകയാണ്. മുൻസിപ്പാലിറ്റികളിലും, ബ്ലോക്ക് പഞ്ചായത്തുകളിലും ചർച്ച പൂർത്തിയായിട്ടുണ്ട്.
സ്ഥാനാർത്ഥികളെ അതാത് സ്ഥലങ്ങളിൽ ഉടനെ പ്രഖ്യാപിക്കും. 71 ഗ്രാമ പഞ്ചായത്തുകളിലും ചർച്ച പൂർത്തീകരിച്ച് മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് വരികയാണ്. 18,19 തീയതികളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ നോമിനേഷനുകൾ സമർപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്നും ലോപ്പസ് മാത്യു പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us