കോട്ടയം: ജില്ലാതല കേരളോത്സവം ഡിസംബര്‍ 21,22 തിയതികളില്‍ കോട്ടയം നഗരത്തിലെ വിവിധ വേദികളിലായി നടക്കും. ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെയാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.
കേരളോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് കെ.വി. ബിന്ദു ചെയര്‍മാനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ ജനറല്‍ കണ്‍വീനറുമാണ്.
ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ രക്ഷാധികാരികളുമാണ്. 65 ഇനങ്ങളിലാണ് കേരളോത്സവത്തില്‍ ഇക്കുറി കലാമത്സരങ്ങള്‍ അരങ്ങേറുക. ബ്ളോക്ക് തലത്തില്‍ വിജയികളായവരും നഗരസഭാതല വിജയികള്‍ക്കും ജില്ലാതല കേരളോത്സവത്തില്‍ പങ്കെടുക്കാം.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത്് അംഗങ്ങളായ നിര്‍മല ജിമ്മി, പി.എസ്. പുഷ്പമണി, രാധാ വി. നായര്‍, പി.എം. മാത്യൂ, മഞ്ജു സുജിത്ത്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അജിത രജീഷ്, മറിയാമ്മ ഫെര്‍ണാണ്ടസ്്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി മായാദേവി എന്നിവര്‍ പങ്കെടുത്തു.