മികച്ച വരുമാന നേട്ടവുമായി കോട്ടയത്തെ കെഎസ്ആര്‍ടിസിയും. പമ്പ ഒഴികെയുള്ള സര്‍വീസുകളുടെ മാത്രം ടാര്‍ജറ്റ് 16.89 ലക്ഷം രൂപയായിരുന്നുവെങ്കിലും ലഭിച്ചത് 18.86 ലക്ഷം. ഡിപ്പോയുടെ സാധാരണയുള്ള 70 സര്‍വീസുകള്‍ ഉള്‍പ്പെടെ 120 സര്‍വീസുകളാണ് തിങ്കളാഴ്ച ഓപ്പറേറ്റ് ചെയ്തത്. ബംഗളൂരു ബസിൻ്റെ ശരാശരി വരുമാനം ഒരു ലക്ഷം രൂപയാണ്

സ്ലീപ്പര്‍ കം സീറ്റര്‍  സര്‍വീസ് ഡിപ്പോയുടെ അഭിമാന നേട്ടമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സ്‌പെഷലായി നടത്തിയ അധിക സര്‍വീസ് സ്ഥിരം സര്‍വീസാക്കണമെന്ന ആവശ്യം യാത്രക്കാര്‍ ഉയര്‍ത്തുന്നുണ്ട്.

New Update
kottayam ksrtc
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ഏഴു ലക്ഷത്തിലേറെ രൂപയുടെ വരുമാന നേട്ടവുമായി കോട്ടയം കെ.എസ്.ആര്‍.ടി.സി. ക്രിസ്മസ് അവധി അവസാനിച്ചതിന്റെ തിരക്കും ശബരിമല തീര്‍ഥാടകരുടെ വര്‍ധനവുമാണ് മിന്നും പ്രകടനത്തിലേക്കു ഡിപ്പോയെ നയിച്ചത്. 

Advertisment

കഴിഞ്ഞ തിങ്കളാഴ്ചയാണ് ടാര്‍ജറ്റിനേക്കാള്‍ കൂടുതൽ വരുമാനം ലഭിച്ചത്. ബംഗളൂരു ബസുകളാണ് ഹിറ്റായത്. ഒരു തവണ ബംഗളുരു പോയി മടങ്ങി എത്തുമ്പോള്‍ ഒരു ലക്ഷം രൂപയാണ് വണ്ടിയുടെ ശരാശരി വരുമാനം. 


പമ്പ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനാല്‍ ഡിപ്പോയുടെ സ്‌പെഷല്‍ ടാര്‍ജറ്റ് 25 ലക്ഷം രൂപയായിരുന്നു. എന്നാല്‍, വരുമാനമായി ലഭിച്ചത് 32.53 ലക്ഷം രൂപ. പമ്പ ഒഴികെയുള്ള സര്‍വീസുകളുടെ മാത്രം ടാര്‍ജറ്റ് 16.89 ലക്ഷം രൂപയായിരുന്നുവെങ്കിലും ലഭിച്ചത് 18.86 ലക്ഷം രൂപ. 

തിങ്കളാഴ്ച ദീര്‍ഘ, ഹ്രസ്വ ദൂര റൂട്ടുകളിലെല്ലാം യാത്രക്കാരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടതെന്നു ഡിപ്പോള്‍ അധികൃതര്‍ പറഞ്ഞു. പമ്പ സര്‍വീസുകളിലും പതിവില്‍ കവിഞ്ഞ തിരക്കുണ്ടായി.


ഡിപ്പോയുടെ സാധാരണയുള്ള 70 സര്‍വീസുകള്‍ ഉള്‍പ്പെടെ 120 സര്‍വീസുകളാണ് തിങ്കളാഴ്ച ഓപ്പറേറ്റ് ചെയ്തത്. ബംഗളുരുവിലേക്ക് ഒരാഴ്ചയിലേറെയായി ഓടിയിരുന്ന സ്‌പെഷല്‍ സര്‍വീസും തിങ്കള്‍ വരെയുണ്ടായിരുന്നു. 


നിലവില്‍ ഡിപ്പോയില്‍ നിന്നു സര്‍വീസ് നടത്തുന്ന സ്ലീപ്പര്‍ കം സീറ്റര്‍ സര്‍വീസിനു പുറമേ ഡീലക്‌സ് സര്‍വീസാണ് ക്രിസ്മസ് അവധി നാളുകളില്‍ ബംഗളുരുവിലേക്ക് സ്‌പെഷലായി ഓടിയത്.

അതേസമയം, സ്ലീപ്പര്‍ കം സീറ്റര്‍  സര്‍വീസ് ഡിപ്പോയുടെ അഭിമാന നേട്ടമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സ്‌പെഷലായി നടത്തിയ അധിക സര്‍വീസ് സ്ഥിരം സര്‍വീസാക്കണമെന്ന ആവശ്യം യാത്രക്കാര്‍ ഉയര്‍ത്തുന്നുണ്ട്.


മകരവിളക്ക് അടുക്കുന്നതോടെ പമ്പ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ദിവസം എരുമേലിയില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കൂടുതല്‍ സര്‍വീസ് അനുവദിക്കാന്‍ തീരുമാനമായിരുന്നു.  


മകര വിളക്ക്  ദിവസം 1000 ബസുകള്‍ പമ്പയിലുണ്ടാകുന്ന രീതിയിലാണ് ബസുകള്‍ അനുവദിക്കുമ്പോള്‍ കോട്ടയത്തിനും കൂടുതല്‍ ബസുകള്‍ കിട്ടും.

Advertisment