/sathyam/media/media_files/2025/11/19/pr-sona-bincy-sebastian-b-gopakumar-2025-11-19-18-08-37.jpg)
കോട്ടയം: ഒടുവില്‍ ഒരാഴ്ച നീണ്ട തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോട്ടയം നഗരസഭയിലേക്കുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സീറ്റ് നല്‍കിയില്ലെങ്കില്‍ റിബലായി മത്സരിക്കുമെന്നതടക്കമുള്ള ഭീഷണികള്‍ എല്ലാം പരിഹരിച്ചാണു യു.ഡി.എഫ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്.
ഉപാധ്യക്ഷന്‍ ബി. ഗോപകുമാറിനു സീറ്റില്ല, പകരം ഭാര്യ സുശീലാ ഗോപന്‍ തിരുനക്കരയില്‍ മത്സരിക്കും. മുന്‍ വനിതാ കോണ്‍ഗ്രസ് നേതാവും എന്‍.എസി.പി.എസിന്റെ ലതികാ സുഭാഷാണ് സുശീലയുടെ എതിരാളി.
മുന്‍ അധ്യക്ഷ പി.ആര്‍. സോനയും മത്സരിക്കുന്നില്ല. ഇതോടെ വൈക്കം നിയമസഭാ സീറ്റിലേക്കു സോനയെ വീണ്ടും പരിഗണിക്കുമെന്ന അഭ്യൂഹം ശക്തമായി. നിലവിലെ അധ്യക്ഷ നിലവിലെ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ഗാന്ധിനഗര്‍ സൗത്തില്‍ മത്സരിക്കും. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനും മത്സര രംഗത്തുണ്ട്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയത്. പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായി എംബി.എ വിദ്യാര്‍ഥി അല്‍ക്ക ആന്‍ ജൂലിയസും മത്സരിക്കുന്നുണ്ട്.
രണ്ടു സംവരണ സീറ്റു കൂടുതെ രണ്ട് ജനറല്‍ സീറ്റില്‍ കൂടെ തങ്ങള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള പ്രവര്‍ത്തകരെ നിര്‍ത്തുന്നുണ്ടെന്നു തരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ ഗൗരീശങ്കറാണ് ഇതില്‍ ഒരാള്‍.
അനു ലൂക്കോസ് ഗാന്ധിനഗര്‍, റൂബി ജോയി സംക്രാന്തി, സാബു മാത്യു പാറമ്പുഴ, എം. എ. ഷാജി പള്ളിപ്പുറം, സി.ബി. ഓമന നട്ടാശ്ശേരി, സുരേന്ദ്രന്‍ പാപ്പാലില്‍ പൂത്തേട്ട്, അനീഷ് ജോയി കുമാരനല്ലൂര്‍ ടൗണ്‍, ഡെയ്സി ജോര്‍ജ്ജ് എസ്. എച്ച്. മൗണ്ട്, സുനില്‍ ജോസഫ് പുല്ലരിക്കുന്ന്, ലില്ലി മാത്യു മള്ളൂശ്ശേരി, ടി. സി. റോയി നാഗമ്പടം നോര്‍ത്ത്, ജോണ്‍ വര്‍ഗീസ് നാഗമ്പടം സൗത്ത്, ഗൗരീശങ്കര്‍ മുള്ളന്‍കുഴി, സാലി മാത്യു മൗണ്ട് കാര്‍മ്മല്‍, അല്‍ക്കാ ആന്‍ ജൂലിയസ് കഞ്ഞിക്കുഴി, ഷീബാ പുന്നന്‍ ദേവലോകം, ജീനാ പി.സി. മുട്ടമ്പലം, ജോഫി മരിയ ജോസ് കലക്ടറേറ്റ്, ബിനു കോയിക്കല്‍ ഈരേക്കടവ്, എസ്. ഗോപകുമാര്‍ കത്തീഡ്രല്‍, ലീനാ ജയചന്ദ്രന്‍ കോടിമത നോര്‍ത്ത്, രഞ്ജിമോന്‍ (ഓമനക്കുട്ടന്‍) ട്രാവന്‍കൂര്‍ സിമന്റ്‌സ് വാര്‍ഡ്, നിഷാ ബാബു മുപ്പായിക്കാട്, ഷീനാ ബിനു മൂലവട്ടം, അനില്‍ പാലാപ്പറമ്പന്‍ കാക്കൂര്‍ മുത്തന്‍മാലി, രാഗിണി സാബു ചെട്ടിക്കുന്ന്, ബിജു എസ്. കുമാര്‍ പവര്‍ഹൗസ്, ധന്യമ്മ ഗിരീഷ് പന്നിമറ്റം, അന്‍സാ ഏബ്രഹാം ചിങ്ങവനം, കെ.കെ പ്രസാദ് പാലമൂട്, സൂസന്‍ സേവ്യര്‍ പുത്തന്‍തോട്, ഡെയ്സി ഷാജിമോന്‍ മാവിളങ്ങ്, രാജന്‍ ചാക്കോ പള്ളം, മീരാ സാബു (അലീഷ ജേക്കബ്) കണ്ണാടിക്കടവ്, സാബു പള്ളിവാതുക്കല്‍ മറിയപ്പള്ളി, എസ്. രാജീവ് തുറമുഖം, സനല്‍ കാണക്കാലില്‍ കാഞ്ഞിരം, റേച്ചല്‍ മൈക്കിള്‍ പാണംപടി, എം. പി. സന്തോഷ് കുമാര്‍ ഇല്ലിക്കല്‍, ബിന്ദു സന്തോഷ് കുമാര്‍ പുളിനാക്കല്‍, ഷാനവാസ് കെ.എ. പള്ളിക്കോണം, ഫൈസല്‍ കൊച്ചുവീട് താഴത്തങ്ങാടി, അഡ്വ. ടോം കോര പുത്തനങ്ങാടി, കുഞ്ഞുമോള്‍ ഹരിദാസ് തിരുവാതുക്കല്‍, ഷീനാ സാബു പതിനാറില്‍ച്ചിറ, ഗീത ചിദംബരം കാരാപ്പുഴ, അനുഷാ കൃഷ്ണ മിനി സിവില്‍ സ്റ്റേഷന്‍, സുശീല ഗോപന്‍ തിരുനക്കര, മോന്‍ ജേക്കബ് പഴയ സെമിനാരി, ജസീല നവാസ് വാരിശേരി, യശോദ സോമന്‍ തുത്തുട്ടി, ബെനീറ്റാ രാജ് ടെമ്പിള്‍ വാര്‍ഡ്, ബിന്‍സി സെബാസ്റ്റ്യന്‍ ഗാന്ധിനഗര്‍ സൗത്തിലും മത്സരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us