കോട്ടയം മെഡിക്കല്‍ കോളജിലെ പഴയ മൂന്നു നില കെട്ടിടം ഇടിഞ്ഞു വീണു. കുട്ടി ഉള്‍പ്പടെ രണ്ടു പേര്‍ക്കു പരുക്ക്. കുട്ടിയെ സഹസികമായി രക്ഷിച്ച് യുവാവ്. കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്നു തെരച്ചില്‍

ഉപയോഗിക്കാതെ കിടന്ന പതിനാലാം വാര്‍ഡിന്റെ ശുചിമുറിയുടെ ഒരു ഭാഗമായിരുന്നു തകര്‍ന്ന് വീണത്. മൂന്ന് നിലയുള്ള പഴയ കെട്ടിടമായിരുന്നു ഇത്.

New Update
Untitledmali

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജിലെ പഴയ മൂന്നു നില കെട്ടിടം ഇടിഞ്ഞു വിണു. അപകടത്തില്‍ സ്ത്രീക്ക് അടക്കം രണ്ട് പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്.

Advertisment

അഞ്ച് വയസുള്ള ഒരു കുട്ടിക്കും, സ്ത്രീയ്ക്കും, മറ്റൊരാള്‍ക്കുമാണ് പരുക്കേറ്റത്. കുട്ടിയെ സാഹസികമായി രക്ഷപെടുത്തിയത് സമീപത്ത് ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരനാണ്.


ശൗചാലയത്തിന്റെ ഭാമാണ് ഇടിഞ്ഞു വീണതെന്നാണ് ലഭിക്കുന്ന വിവരം. പതിനാലാം വാര്‍ഡിലെ കെട്ടിടമാണ് പൊളിഞ്ഞു വീണത്. കെട്ടിടത്തിന്റെ ഒരു ഭാഗത്തെ കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇത്. 


മെഡിക്കല്‍ കോളജിലെ സര്‍ജറി ഓര്‍ത്തോ വിഭാഗമാണ് മുമ്പ് ഇവിടെ പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഉപയോഗിക്കാതെ കിടന്ന പതിനാലാം വാര്‍ഡിന്റെ ശുചിമുറിയുടെ ഒരു ഭാഗമായിരുന്നു തകര്‍ന്ന് വീണത്. മൂന്ന് നിലയുള്ള പഴയ കെട്ടിടമായിരുന്നു ഇത്.

അഗ്‌നിരക്ഷാ സേനയും, പോലീസും അടക്കമുള്ള സ്ഥലത്തെത്തി മറ്റ് അത്യാഹിതങ്ങളുണ്ടോ എന്ന് പരിശോധിക്കുകയാണ്. അപകടമുണ്ടായതോടെ പതിനാലാം വാര്‍ഡിന്റെ മറ്റു ഭാഗങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടക്കം മാറ്റി.

Advertisment