കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിര്‍മിച്ച തടവുകാര്‍ക്കുള്ള സെല്‍ വാര്‍ഡിന്റെ ഉദ്ഘാടനം കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ-സെഷന്‍സ് ജഡ്ജി എം. മനോജ് നിര്‍വഹിച്ചു.
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ജി. പ്രവീണ്‍കുമാര്‍, ജില്ലാ പൊലീസ് മേധാവി എ. ഷാഹുല്‍ ഹമീദ്, അഡീഷണല്‍ എസ്.പി. വിനോദ് പിള്ള,കോട്ടയം മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ്, കോട്ടയം ജില്ലാ ജയില്‍ സൂപ്രണ്ട് വി.ആര്‍. ശരത്, ഡിവൈ.എസ്.പി. കെ.ജി. അനീഷ്, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. ശ്രീലേഖ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ദീപ, കോട്ടയം മെഡിക്കല്‍ കോളജ് ആര്‍.എം.ഒ. ഡോ.സാം ക്രിസ്റ്റി, കോട്ടയം ജില്ലാ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ജോര്‍ജ്ജ് ചാക്കോ, പൊന്‍കുന്നം സ്‌പെഷല്‍ സബ് ജയില്‍ സൂപ്രണ്ട് സി. ഷാജി,പാലാ സബ്ജയില്‍ സൂപ്രണ്ട് പി.എം. കമാല്‍, കോര്‍ട്ട് മാനേജര്‍ കെ. ഹരികുമാര്‍ നമ്പൂതിരി, ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റ്റി. ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.
റിമാന്‍ഡിലാകുന്ന തടവുകാരെയും ചികിത്സാ ആവശ്യങ്ങള്‍ക്കായി മറ്റു ജയിലുകളില്‍ നിന്ന് കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്ന തടവുകാരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുമ്പോള്‍ ചികിത്സിക്കുന്നതിനാണ് അത്യാഹിത വിഭാഗത്തില്‍ സെല്‍ വാര്‍ഡ് നിര്‍മിച്ചത്. പൊതുജനങ്ങള്‍ക്കുള്ള വാര്‍ഡുകളില്‍ ചികിത്സ നല്‍കിയിരുന്നത് ഒഴിവാക്കാനാണിത്.
സുരക്ഷാസൗകര്യങ്ങളോടു കൂടിയാണ് നിര്‍മാണം. അഞ്ചു പ്രതികളെ ഒരേ സമയം അഡ്മിറ്റ് ചെയ്ത് ചികിത്സ നല്‍കാന്‍ കഴിയും.
രണ്ടു സെല്‍ മുറികളോടു കൂടിയ വാര്‍ഡില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കാന്‍ കഴിയും. നിയമം, ആരോഗ്യം, പൊലീസ്, ജയില്‍ വകുപ്പുകള്‍ സംയുക്തമായാണ് സെല്‍ നിര്‍മിച്ചത്.