/sathyam/media/media_files/2025/09/13/kottayam-medical-college-2025-09-13-19-19-43.jpg)
കോട്ടയം: നിര്‍ധന രോഗികള്‍ക്കായുളള രണ്ടുകോടിയിലധികം രൂപ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി പാഴാക്കി. അക്കൗണ്ട് ജനറല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലാണു മെഡിക്കല്‍ കോളജിലെ ഈ വന്‍പാളിച്ച പുറത്തുവന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പാവപ്പെട്ട രോഗികള്‍ക്ക് അനുവദിച്ച ഒന്നരക്കോടി രൂപ പാഴാക്കി. കൂടാതെ കൂടാതെ 60 കോടിയോളം രൂപ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലും വിനിയോഗിക്കാതെ പാഴാക്കി എന്നാണ് ഉയരുന്ന ആരോപണം.
കോട്ടയത്തെ ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപിച്ച പണം വിനിയോഗിക്കാതെ അര്‍ഹരായ രോഗികളെ ദുരിതത്തിലേക്കു തള്ളിവിട്ട നടപടിയില്‍ കടുത്ത പ്രതിഷേധമുയര്‍ത്തുകയാണു ബി.ജെ.പി.
2019 ജൂണ്‍ മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലയളവിലെ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റിലാണ് ഈ വിവരങ്ങളുള്ളത്.
പ്രകൃതി ദുരന്തങ്ങള്‍, വലിയ അപകടങ്ങള്‍, കാന്‍സര്‍, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കാണു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നു സഹായം കിട്ടുക ഈ പദ്ധതിയില്‍ ചേരാന്‍ 26,373 പേര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചിട്ടില്ല.
നിര്‍ധന രോഗികള്‍ക്കായുളള രണ്ടുകോടിയിലധികം രൂപ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി പാഴാക്കി എന്ന റിപ്പോര്‍ട്ട്‌മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടമാടുന്ന അരാജകത്വത്തിന്റെയും കുത്തഴിഞ്ഞ സംവിധാനത്തിന്റെയും ഉത്തമദൃഷ്ടാന്തമാണെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി.ലിജിന്‍ലാല്‍ ആരോപിച്ചു.
/filters:format(webp)/sathyam/media/media_files/kadOk4CfuyQUiCWJU1P0.jpg)
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിലെയും ഇതര പദ്ധതികളിലുമായി സമൂഹത്തിലെ പാവപ്പെട്ട രോഗികള്‍ക്ക് ലഭിക്കേണ്ട പണം നഷ്ടപ്പെടുത്തിയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.
കോട്ടയം മെഡിക്കല്‍കോളജില്‍ വര്‍ഷങ്ങളായി തീര്‍ത്തും പരിതാപകരമായ രീതിയിലാണു പ്രവര്‍ത്തനം. കഴിഞ്ഞ ജൂണില്‍ കെട്ടിടം തകര്‍ന്നു വീട്ടമ്മ മരിച്ച ശേഷവും അപകടാവസ്ഥയിലായ കെട്ടിടങ്ങളുടെ കണക്കെടുപ്പ് പോലും പൂര്‍ത്തിയാക്കിയിട്ടില്ല.
കോണ്‍ക്രിറ്റ് ഇടിഞ്ഞു വീണു വീട്ടമ്മ മരിച്ച സംഭവത്തെ ജില്ലാ കലക്ടര്‍ വെള്ളപൂശുകയും ചെയ്തു. നേരത്തെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. രോഗികള്‍ക്ക് പനിഗുളിക ഒഴികെ ബാക്കി എല്ലാ ചികിത്സയ്ക്കും പണം മുടക്കേണ്ട അവസ്ഥയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us